ന്യൂഡൽഹി:യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയെ തുടർന്ന് 19 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സെക്ഷൻ 377 ഭേഗഗതി ചെയ്തതിനുശേഷം രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്. കഴിഞ്ഞ വർഷം സ്വവർഗ ലൈംഗിക ക്രിമിനൽകുറ്റമാക്കികൊണ്ടുള്ള നിയമം സുപ്രീം കോടതി ഭേദഗതി ചെയ്തിരുന്നു.. കൃത്രിമ പുരുഷ ജനനേന്ദ്രിയും അരയിലെ ബെൽറ്റിൽ ഘടിപ്പിച്ച ശേഷം ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്യുകയാണെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. തൊഴിൽ ആവശ്യത്തിനായി ഡൽഹിയിൽ സ്ഥിരതാമസമാക്കിയ യുവതിയാണ് പരാതിക്കാരി. തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് കച്ചവടത്തിനായി യുവതി പങ്കാളികളെ അന്വേഷിച്ചിരുന്നു. രാഹുൽ രോഹിത് എന്നീ രണ്ടു യുവാക്കൾ പണം മുടക്കി ബിസിനസിൽ പങ്കാളികളായി. ഇവർ ആദ്യം യുവതിയെ പീഡിപ്പിച്ചു. ഇവരുടെ സഹായത്തോടെയാണ് 19 കാരി തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നു. യുവാക്കൾ കട്ടിലിൽ യുവതിയെ കെട്ടിയിട്ടശേഷമാണ് 19 കാരി യുവതിയെ പീഡിപ്പിച്ചതെന്നുംപരാതിയിൽ പറയുന്നു.അറസ്റ്റ് ചെയ്ത മൂന്ന് പേരെയും തീഹാർ ജയിലിലേക്ക് മാറ്റി. Content Highlight: 19-year-old Woman Arrested for RapingWoman
from mathrubhumi.latestnews.rssfeed http://bit.ly/2t4w36K
via
IFTTT
No comments:
Post a Comment