കാലിക്കറ്റാണ് ഹീറോസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 4, 2019

കാലിക്കറ്റാണ് ഹീറോസ്

കൊച്ചി: ഏകപക്ഷീയമെന്ന് തോന്നിച്ച തുടക്കം. ഒരു ത്രില്ലർ സിനിമ പോലെ വളർന്ന മൂന്നും നാലും സെറ്റുകൾ. ചടങ്ങുമാത്രമായ അവസാന സെറ്റ്. പ്രോ വോളി ലീഗിൽ കാലിക്കറ്റ് ഹീറോസ് ഒന്നിനെതിരേ നാലു സെറ്റുകൾക്ക് ചെന്നൈ സ്പാർട്ടനെ തോൽപ്പിച്ചു. (സ്കോർ: 15-8, 15-8, 13-15, 15-11, 15-11 ). കാലിക്കറ്റിന് രണ്ട് പോയന്റ് ലഭിച്ചു. ആദ്യ ദിവസത്തിൽനിന്ന് വ്യത്യസ്തമായി ഞായറാഴ്ച നീണ്ട റാലികളും കിടുക്കൻ സ്മാഷുകളും കണ്ടു. ആദ്യ സെറ്റിൽ ലീഡ് നേടി തുടങ്ങിയ കാലിക്കറ്റ്, എന്താണ് സംഭവിക്കുന്നതെന്ന് എതിരാളിക്ക് മനസ്സിലാകും മുമ്പ് സെറ്റ് നേടി. 11-2 ലേക്ക് കുതിച്ച അവർ കാർത്തിക്കിലൂടെ സൂപ്പർ സെർവ് നേടി 13-2 ലെത്തി. പിന്നീട് സൂപ്പർ പോയന്റിലൂടെ ചെന്നൈ 14-6 ൽ എത്തിയെങ്കിലും വൈകിപ്പോയിരുന്നു. ആദ്യ രണ്ടു സെറ്റിൽ ബ്ലോക്കിങ്ങിലൂടെ ഒറ്റ പോയന്റുപോലും നേടാൻ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. കാലിക്കറ്റിന്റെ ഹിറ്റിങ് എത്ര കൃത്യമായിരുന്നെന്ന് വ്യക്തം. റൈറ്റ് ഔട്ട്സൈഡ് ഹിറ്റിങ്ങിൽ ക്യാപ്റ്റൻ ജെറോം വിനീതും ഇടതുപാർശ്വത്തിൽ അജിത്ലാലും മികച്ചുനിന്നു. 355 സെന്റിമീറ്റർ ബ്ലോക്ക് ഉയരമുള്ള കോംഗോ താരം ഇലോനിയുടെ ബ്ലോക്കിങ്ങാണ് കാലിക്കറ്റിന്റെ തുറുപ്പുചീട്ട്. രണ്ടാം സെറ്റിൽ സ്പൈക്കിലൂടെ മാത്രം കാലിക്കറ്റ് ഒമ്പതുപോയന്റ് നേടി. ചെന്നൈയ്ക്ക് മൂന്നു പോയന്റ് മാത്രം. എണ്ണംപറഞ്ഞ സെർവുകളായിരുന്നു കാലിക്കറ്റിന്റെ മറ്റൊരു പ്രത്യേകത. നിർണായക നിമിഷങ്ങളിൽ അമേരിക്കൻ താരം പോൾ ലോട്ട്മാന്റെ മികവും ചേർന്നപ്പോൾ കാലിക്കറ്റിനെ പിടിച്ചുനിർത്താൻ ചെന്നൈ പ്രയാസപ്പെട്ടു. നെഞ്ചിടിപ്പ് കൂട്ടി മൂന്നാം സെറ്റ് മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടായി. സെർവ് പിഴവുകളായിരുന്നു ചെന്നൈയുടെ ശാപം. ഒപ്പത്തിനൊപ്പം നീങ്ങിയ കളിയിൽ 6-7ന് പിന്നിൽനിൽക്കെ സൂപ്പർ പോയന്റ് വിളിച്ച് കാലിക്കറ്റ് 8-7ന് മുന്നിലെത്തി. 10-11 ന് പിന്നിൽനിൽക്കെ സൂപ്പർ പോയന്റ് വിളിച്ച് ചെന്നൈ 12-11ന് മുന്നിലെത്തി. പിന്നെ ഒപ്പമെത്താൻ കാലിക്കറ്റിന് കഴിഞ്ഞില്ല. നാലാം സെറ്റിൽ കാലിക്കറ്റ് ശക്തമായി തിരിച്ചുവന്നു. ചെന്നൈയുടെ കനേഡിയൻ താരം റൂഡി വെർഹോഫിന് തുടരെ പിഴച്ചു. 349 സെ.മീ. സ്പൈക്ക് ഉയരമുണ്ടെങ്കിലും സ്മാഷുകൾ ഇലോനിയുടെ നേതൃത്വത്തിലുള്ള കാലിക്കറ്റിന്റെ ബ്ലോക്ക് കോട്ടയിൽ തട്ടിത്തകർന്നു. നാലാം സെറ്റിൽ കാലിക്കറ്റ് 10 സ്പൈക്ക് പോയന്റ് നേടി. 14 പോയന്റ് നേടിയ അജിത്ലാലാണ് കാലിക്കറ്റിന്റെ ടോപ് സ്കോററും കളിയിലെ കേമനും. Content Highlights:pro volleyball league calicut heroes beat chennai spartans 4-1


from mathrubhumi.latestnews.rssfeed http://bit.ly/2SmYewa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages