നെയ്വേലി: സീസണിൽ സന്തോഷം നിലനിർത്താനാകുമെന്ന പ്രതീക്ഷയോടെ കേരള ടീം സന്തോഷ് ട്രോഫി ഫുട്ബോളിലെ ആദ്യ മത്സരത്തിന് തിങ്കളാഴ്ച ഇറങ്ങുന്നു. ദക്ഷിണമേഖല യോഗ്യത റൗണ്ട് ഗ്രൂപ്പ് ബി പോരാട്ടത്തിൽ തെലങ്കാനയാണ് എതിരാളി. രാവിലെ ഒമ്പതുമണിക്കാണ് മത്സരം. മറ്റൊരു മത്സരത്തിൽ വൈകിട്ട് നാലിന് മുൻ ചാമ്പ്യൻമാരായ സർവീസസ് പുതുച്ചേരിയുമായി കളിക്കും. പുതിയ ടീം, പുതിയ തന്ത്രം കേരള ടീമിൽ ഒമ്പതു പുതുമുഖങ്ങളുണ്ട്. ബാക്കി പതിനൊന്നിൽ അഞ്ചുപേർ ഒരുതവണ കളിച്ചവരും. മധ്യ-പ്രതിരോധനിരകളിൽ പരിചയസമ്പരുണ്ടാകും. മുന്നേറ്റത്തിൽ യുവത്വത്തിൽ ടീം മാനേജ്മെന്റ് വിശ്വാസമർപ്പിക്കേണ്ടി വരും. 4-4-2 ശൈലിയിലാണ് ടീം കളിക്കുക. കഴിഞ്ഞതവണ കൊൽക്കത്തയിൽ ചാമ്പ്യൻമാരായ കേരളം ലോങ് ബോൾ ഗെയിമാണ് കളിച്ചതെങ്കിൽ ഇത്തവണ പാസ്സിങ് ഗെയിമിലേക്ക് ടീം മാറും. ടീം ഘടന ഗോൾകീപ്പറായി ഉപനായകൻ വി. മിഥുൻ ഇറങ്ങും. സെൻട്രൽ ഡിഫൻസിൽ രാഹുൽ വി. രാജും അലക്സ് സജിയുമുണ്ടാകും. ഇടതുവിങ് ബാക്കായി എസ്. ലിജോയും വലതുവിങ്ബാക്കായി മുഹമ്മദ് ഷെരീഫും കളിക്കും. മധ്യനിരയിൽ നായകൻ സീസൺ പ്ലേമേക്കറാകുമ്പോൾ ഹോൾഡിങ് മിഡ്ഫീൽഡറായി ജിപ്സനുണ്ടാകും. വലതുവിങ്ങിൽ പി.സി. അനുരാഗ്, മുഹമ്മദ് പാറക്കോട്ടിൽ, ഇടതുവിങ്ങിൽ മുഹമ്മദ് സല, ജി. ജിതിൻ എന്നിവരാണ് പരിശീലകന്റെ മനസ്സിൽ. മുന്നേറ്റത്തിൽ ക്രിസ്റ്റി ഡേവിസ്-ഇനായത്ത് സഖ്യത്തെ കളിപ്പിക്കാനാണ് സാധ്യത. അനുരാഗിനെ മുന്നേറ്റത്തിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. യുവനിരയുമായി തെലങ്കാന തെലങ്കാനയുടെ ശക്തിദൗർബല്യങ്ങൾ അജ്ഞാതമാണ്. യുവടീമാണ് അവരുടേത്. പരിചയസമ്പന്നനായ പരിശീലകൻ ഷബീറലിയാണ് ടീമിനെയൊരുക്കിയിറക്കുന്നത്. Content Highlights:santhosh trophy kerala for the first match
from mathrubhumi.latestnews.rssfeed http://bit.ly/2UCabLW
via
IFTTT
No comments:
Post a Comment