അനധികൃത നിയമനം; സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി യൂത്ത് ലീഗ്, ജയിംസ് മാത്യുവിന്റെ കത്ത് പുറത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

അനധികൃത നിയമനം; സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി യൂത്ത് ലീഗ്, ജയിംസ് മാത്യുവിന്റെ കത്ത് പുറത്ത്

കോഴിക്കോട്: ഇൻഫർമേഷൻ കേരള മിഷൻ(ഐ.കെ.എം) ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദര പുത്രൻ ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കി യൂത്ത് ലീഗ്. ഡി.എസ് നീലകണ്ഠനെ അനധികൃതമായാണ് ഐ.കെ.എമ്മിൽ നിയമിച്ചതെന്നും ഈ നിയമനം ചൂണ്ടിക്കാട്ടിയാണ് ബന്ധുനിയമന വിവാദത്തിൽ ആരോപണം നേരിടുന്ന കെ.ടി ജലീൽ സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതെന്നും യൂത്ത് ലീഗ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടിയാണ് തളിപ്പറമ്പ് എം.എൽ.എയും സി.പി.എം നേതാവുമായ ജെയിംസ്മാത്യു ഡി.എസ് നീലകണ്ഠന്റെ നിയമനത്തിനെതിരെ സ്വന്തം ലെറ്റർ പാഡിൽ മൂന്ന് മാസം മുമ്പ് മന്ത്രി എ.സി മൊയ്തീന് എഴുതിയ കത്ത് പുറത്ത് വിട്ടുകൊണ്ട് പി.കെ ഫിറോസ് വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ഡിസംബർ 12-ന് ആയിരുന്നു ഐ.കെ.എമ്മിൽ നടന്നത് അനധികൃത നിയമനമാണെന്നും തെറ്റായ രീതിയിൽ ഇൻഗ്രിമെന്റ് അടക്കം വൻ തുകനൽകി ഡി.എസ് നീലകണ്ഠനെ ദീർഘകാലത്തേക്ക് നിയമിച്ചുവെന്നും ഇത് മാനേജന്മെന്റിന്റെ തെറ്റായ നടപടിയാണെന്നും ചൂണ്ടിക്കാട്ടി ജയിംസ് മാത്യു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കത്ത് നൽകിയത്. എന്നാൽ കത്ത് കിട്ടി മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിന്റെ കാരണം മന്ത്രി എ.സി മൊയ്തീൻ വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. എം.എൽ.എ തന്നെ കത്ത് കൊടുത്തിട്ടും ഡി.എസ് നീലകണ്ഠനെ ഒന്നും ചെയ്യാൻ കഴിയാത്തത് അയാൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണനുമായുള്ള അടുപ്പം കൊണ്ടാണ്. അല്ലെങ്കിൽ എം.എൽ.എയെ തള്ളിപ്പറയാൻ എ.സി മൊയ്തീനും കോടിയേരി ബാലൃകൃഷ്ണും തയ്യാറാവണമെന്നും അതുമല്ലെങ്കിൽ തെറ്റായ ആരോപണം ഉന്നയിച്ചുവെന്നതിന്റെ പേരിൽ തനിക്കെതിരെ മാനനഷ്ടക്കേസിന് കൊടുക്കാനെങ്കിലും അവർ തയ്യാറവണമെന്നും പി.കെ ഫിറോസ് കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡി.എസ് നീലകണ്ഠന്റെ അനധികൃത നിയമനം സംബന്ധിച്ച് കെ.ടി ജലീലിന് അറിയാമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനേയും സി.പി.എം നേതൃത്വത്തേയും ജലീൽ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണ് ബന്ധു നിയമന വിവാദത്തിൽ ജലീലിനെതിരെ നടപടിയെടുക്കാൻ ഭയക്കുന്നത് എന്നായിരുന്നു യൂത്ത് ലീഗിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവും യൂത്ത് ലീഗ് പുറത്ത് വിട്ടിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് സി.പി.എമ്മിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ച് കൊണ്ട് ഇന്ന് കെ.ടി ജലീൽ രംഗത്തെത്തിയത്. ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ നിയമക്കിന്നതിന് മന്ത്രിസഭ അംഗീകരിച്ച റിപ്പോർട്ടുണ്ട്. പക്ഷെ അതൊന്നും പാലിക്കാതെ നിയമനം നടത്തിയെന്നും ഒരു ലക്ഷം രൂപ ശമ്പളവും 10 ശതമാനം ഇൻഗ്രിമെന്റ് അടക്കം വൻ തുക ഡി.എസ് നീലകണ്ഠൻ കൈപ്പറ്റിയെന്നുമാണ് ജയിംസ് മാത്യു മന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. അഞ്ച് വർഷത്തെ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ടിച്ച് വരുന്ന ഡിഎസ് നീലകണ്ഠന്റെ നിയമനം സംബന്ധിച്ചും വേതന വർദ്ധനവ് വരുത്തിയതും സംബന്ധിച്ചും വ്യക്തത നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് നൽകിയാണ് ഫിറോസ് വിഷയത്തിന്റെ മൂർച്ച കൂട്ടിയത്. ഇതോടെ ബന്ധുനിയമന വിവാദത്തിൽ ആരോപണമുണ്ടായി മാസങ്ങളായിട്ടും ജലീൽ വിഷയത്തിൽ കേസ് അന്വേഷണത്തിന് പോലും ഉത്തരവിടാൻ സർക്കാർ തയ്യാറാകത്തതിന്റെ കൂടുതൽ ഉള്ളുകള്ളികളാണ് യൂത്ത് ലീഗ് പുറത്ത് വിടുന്നത്. ഇതോടൊപ്പം മറ്റൊരു ബന്ധുനിയമന വിവാദം കൂടി സർക്കാരിന്റെ തലയിലാലാവുമ്പോൾ തിരഞ്ഞെടുപ്പ് ചൂടിൽ മറുപടി പറയാൻ സർക്കാരും സി.പി.എം നേതൃത്വവും കൂടുതൽ വിയർക്കേണ്ടി വരും. കെ.പി നിജീഷ് കുമാർ Content Highlights:Jaleel blackmailed CPM leadership: Youth League, James mathews letter out


from mathrubhumi.latestnews.rssfeed http://bit.ly/2HSLb1y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages