വേമ്പനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

വേമ്പനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മുഹമ്മ: വേമ്പനാട്ട് കായലിൽ സ്വകാര്യ റിസോർട്ടിന് സമീപം കുളിക്കാനിറങ്ങിയ രണ്ട്വിദ്യാർഥികൾ മുങ്ങിമരിച്ചു. മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് കൊച്ചുപട്ടാറ കിഴക്കേ വെളി ജോസ് കുട്ടി- ഷീല ദമ്പതികളുടെ മകൻ ജിയോ മോൻ (13), കാട്ടിപ്പറമ്പിൽ ബെന്നിച്ചൻ - ഷാരി ദമ്പതികളുടെ മകൻ നെബിൻ (17)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നുസംഭവം. മരിച്ച നെബിന്റെ സഹോദരൻ നോബിളിന്റെ ആദ്യ കുർബാന കഴിഞ്ഞ് കൂട്ടുകാരുമൊത്ത് കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. നെബിനും ജിയോയുംമുങ്ങിത്താഴുന്നതുകണ്ട് കൂട്ടുകാർബഹളമുണ്ടാക്കിയതോടെ സമീപവാസികൾഇരുവരെയും മുങ്ങിയെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. മുഹമ്മ പോലീസും ചേർത്തലയിൽ നിന്നും ആലപ്പുഴ നിന്നും ഫയർഫോഴ്സും എത്തിയിരുന്നു. ജിയോ മോന്റെ അമ്മ ഷീല റിയാദിൽ നേഴ്സാസാണ്. സഹോദരി പ്ലസ് ടു വിദ്യാർത്ഥിനി ലിയാ മോൾ. Content Highlights:Students death,alappuzha


from mathrubhumi.latestnews.rssfeed http://bit.ly/2PYfRPf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages