പാകിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഭീകരര്‍ ഇരച്ചുകയറി; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

പാകിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഭീകരര്‍ ഇരച്ചുകയറി; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ആയുധ ധാരികളായ ഭീകരർ ഇരച്ചുകയറി. ഹോട്ടലിന്റെ കവാടത്തിൽ ഉണ്ടായിരുന്ന സുരക്ഷാ ഗാർഡിനെ ഭീകരർ വധിച്ചു. തെക്കു പടിഞ്ഞാറൻ തുറമുഖ നഗരമായ ഗദ്വാറിലെ പേൾ കോണ്ടിനന്റൽ ഹോട്ടലാണ് ഭീകരർ ലക്ഷ്യംവച്ചത്. ഹോട്ടലിൽ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിതരായി ഒഴിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ വളഞ്ഞിട്ടുണ്ട്. ഇതോടെ ഒന്നാം നിലയിൽ നിലയുറപ്പിച്ചിരുന്ന ഭീകരർ ഹോട്ടലിന്റെ മുകൾ നിലയിലേക്ക് മാറിയിട്ടുണ്ടെന്നാണ് വിവരം. ഭീകരരെ നേരിടാനുള്ള നടപടികൾ തുടങ്ങിയതായി സൈനിക വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഭീകരർ ഹോട്ടലിനുള്ളിൽ വെടിവെപ്പ് നടത്തിയതായി പ്രവിശ്യാ ആഭ്യന്തരമന്ത്രി വാർത്താ ഏജൻസിയോട് പറഞ്ഞു. ചിലർക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ഗദ്വാറിലെ ഏക ആഢംബര ഹോട്ടലാണ് പേൾ കോണ്ടിനന്റൽ. Content Highlights:Terror attack, Pakistan, 5-star hotel


from mathrubhumi.latestnews.rssfeed http://bit.ly/2YlmXjF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages