മമതയ്ക്ക് തിരിച്ചടി: കമ്മീഷണറെ ചോദ്യംചെയ്യാമെന്ന് സുപ്രീം കോടതി; അറസ്റ്റ് പാടില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

മമതയ്ക്ക് തിരിച്ചടി: കമ്മീഷണറെ ചോദ്യംചെയ്യാമെന്ന് സുപ്രീം കോടതി; അറസ്റ്റ് പാടില്ല

ന്യൂഡൽഹി: ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൊൽക്കത്ത പോലീസ് കമ്മിഷണർ സിബിഐക്ക് മുന്നിൽ ഹാജരാകണമെന്ന് സുപ്രീം കോടതി.കമ്മീഷണർ രാജീവ് കുമാർസിബിഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി 21ലേക്ക് മാറ്റി. കോടതിയലക്ഷ്യ ഹർജിയുമായി ബന്ധപ്പെട്ട കേസിൽ ചീഫ് സെക്രട്ടറിക്കുംഡിജിപിക്കുംകമ്മീഷണർക്കുംകോടതി നോട്ടീസ് നൽകി.ഫെബ്രുവരി 20ന് അകം നോട്ടീസിന് മറുപടി നൽകണം. കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി പരിശോധിച്ച് ഇവർക്കെതിരായ കേസിൽ തീരുമാനമെടുക്കും.ഷില്ലോങ്ങിൽ വെച്ചു വേണം കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെന്നും കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട്രണ്ട് അപേക്ഷകളാണ് സി.ബി.ഐ. കോടതിയിൽ നൽകിയിരുന്നത്. ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാതെ കൈമാറണമെന്നാവശ്യപ്പെട്ടുള്ളതാണ് ഒന്ന്. സുപ്രീംകോടതിയുടെ വിധിയും ഉത്തരവുകളും ലംഘിച്ചുവെന്നു കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയാണ് രണ്ടാമത്തേത്. കമ്മിഷണർ തെളിവു നശിപ്പിച്ചെന്ന് വ്യക്തമാക്കുന്ന ഒന്നുംതന്നെ സി.ബി.ഐ.യുടെ ഹർജിയിലില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വാക്കാൽ നിരീക്ഷിച്ചിരുന്നു. തെളിവുനശിപ്പിക്കാൻ വിദൂരമായെങ്കിലും ശ്രമിച്ചവർ പശ്ചാത്തപിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പുനൽകിയിരുന്നു. ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി ഞായറാഴ്ച രാത്രി കൊൽക്കത്തയിൽ ധർണയാരംഭിച്ചിരുന്നു. ഭരണഘടനാ സംവിധാനത്തെയും ഫെഡറൽ വ്യവസ്ഥയെയും തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി മമത ബാനർജി ആരോപിച്ചു. മമതാ ബാനർജി നടത്തുന്ന ധർണയ്ക്ക് രാഹുൽ ഗാന്ധി അടക്കമുള്ള വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ പിന്തുണയുമായെത്തി. രാഹുൽ ഗാന്ധിയെ കൂടാതെ ബിഹാറിലെ ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ എന്നിവരും രംഗത്തെത്തി. സംസ്ഥാനത്തെ നിലവിലെ സ്ഥിതിവിശേഷത്തെക്കുറിച്ച് വിശദീകരിച്ചുള്ള രഹസ്യ റിപ്പോർട്ട് ഇന്നലെ ഗവർണർ കേസരിനാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് നൽകി. ചീഫ് സെക്രട്ടറി, ഡി.ജി.പി. എന്നിവരെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷം ഇ-മെയിലായാണ് റിപ്പോർട്ട് കൈമാറിയത്. ontent Highlights:mamata banarjee protest,kolkata, Trinamool Congress, BJP


from mathrubhumi.latestnews.rssfeed http://bit.ly/2StB7jB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages