കൊച്ചി: മൂന്നാർ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച കോടതിയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് ദേവികുളം സബ്കളക്ടർ രേണു രാജ് എജിക്ക് കൈമാറി. റിപ്പോർട്ടിലെ നിയമപരമായ പിശകുകളും മറ്റും എജി പരിശോധിച്ച ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കും. അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും പഞ്ചായത്ത് അനധികൃത നിർമാണം തുടർന്നു. 2010-ലെ കോടതി വിധിയുടെ ലംഘനമാണിത്. അത് കൊണ്ട് തന്നെ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണം. എസ്.രാജേന്ദ്രൻ എംഎൽഎയുടെ സാന്നിധ്യത്തിലാണ് അനധികൃത നിർമാണം നടന്നത്. നടപടിയെടുക്കാൻ ചെന്ന റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം എസ്.രാജേന്ദ്രൻ എംഎൽഎ തന്നെ വ്യക്തിപരമായ അധിക്ഷേപിച്ച കാര്യം സബ്കളക്ടർ രേണു രാജിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.എന്നാൽ റവന്യൂ പ്രിൻസിപ്പൾ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം പറയുന്നുണ്ട്. കോൺഗ്രസ് നേതൃത്വം നൽകുന്ന മൂന്നാർ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിർമാണമാണ് വിവാദമായത്. പുഴയോരത്ത് നിർമാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്നപേരിൽ പഴയ മൂന്നാർ ബസ്സ്റ്റാൻഡിൽ നിർമാണം. സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഇതവഗണിച്ച് പണി തുടർന്നപ്പോൾ വെള്ളിയാഴ്ച റവന്യൂസംഘം തടയാനെത്തിയിരുന്നു. ഇവരെ രാജേന്ദ്രന്റെയും മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ആർ. കറുപ്പസ്വാമിയുടെയും നേതൃത്വത്തിൽ തടയാനെത്തിയപ്പോഴായിരുന്നു വിവാദ പരാമർശം. ഉദ്യോഗസ്ഥരെ പറഞ്ഞയച്ച സബ്കളക്ടർക്കെതിരേ മോശമായ ഭാഷയിൽ പറഞ്ഞത് മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ എം.എൽ.എ. വെട്ടിലായി. തുടർന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ എംഎൽഎയോട് സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണം ഇന്ന് ജില്ലാ കമ്മിറ്റി പരിശോധിക്കും. Content Highlights:Munnar panchayath,encroachment,S rajendran MLA- devikulam sub collector renu raj
from mathrubhumi.latestnews.rssfeed http://bit.ly/2I7mZIN
via
IFTTT
No comments:
Post a Comment