ചെന്നൈ: തമിഴ്നാട്ടിൽ ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷ അയച്ചവരിൽ എം ടെക്ക്, ബി ടെക്ക്, എം ബി എ പ്രൊഫഷണലുകളും ബിരുദാനന്തര ബിരുദധാരികളും. തമിഴ്നാട് അസംബ്ലി സെക്രട്ടേറിയേറ്റിലേക്കുള്ള തൂപ്പുകാരുടെയും ശുചീകരണത്തൊഴിലാളികളുടെയും തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷകളിലാണ് ഉന്നത ബിരുദധാരികളുടെ സാന്നിധ്യമുള്ളതെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു. തൂപ്പുകാരുടെ പത്ത് ഒഴിവുകളും ശുചീകരണത്തൊഴിലാളികളുടെ നാല് ഒഴിവുകളുമാണ് ഉള്ളത്. സെപ്റ്റംബർ 26നാണ് വിജ്ഞാപനം പുറത്തെത്തിയത്. വിജ്ഞാപനത്തിൽ ശാരീരിക ക്ഷമത മാത്രമേ യോഗ്യതയായി പറഞ്ഞിരുന്നുള്ളു. പതിനെട്ടു വയസ്സാണ് കുറഞ്ഞപ്രായം. ഉയർന്ന പ്രായപരിധിയിൽ വ്യത്യാസമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നുള്ളത് ഉൾപ്പെടെ 4607 അപേക്ഷകളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 677 അപേക്ഷകൾ തള്ളിയിട്ടുണ്ട്. content highlights:mtech,mba,btech professionals apply for the post of sanitary workers in tamilnadu
from mathrubhumi.latestnews.rssfeed http://bit.ly/2SsI6JI
via
IFTTT
No comments:
Post a Comment