നെയ്വേലി: സന്തോഷ് ട്രോഫി ഫുട്ബോളിൽ പുതുച്ചേരിക്കെതിരേ കളിക്കാനിറങ്ങുമ്പോൾ വിജയം മാത്രമാണ് കേരള ടീമിന്റെ ലക്ഷ്യം. ആദ്യ കളിയിലെ സമനിലയോടെ ഇനിയുള്ള രണ്ട് പോരാട്ടങ്ങളും നിലനിൽപ്പിന്റേതാണ്. ദക്ഷിണമേഖലാ യോഗ്യത റൗണ്ടിലെ ബി ഗ്രൂപ്പ് മത്സരം ബുധനാഴ്ച രാവിലെ ഒമ്പതിനാണ്. മറ്റൊരുകളിയിൽ സർവീസസ് ഉച്ചയ്ക്ക് മൂന്നിന് തെലങ്കാനയുമായി കളിക്കും. മുന്നിൽ പ്രതിസന്ധി പുതുച്ചേരിക്കെതിരേ ജയിച്ചില്ലെങ്കിൽ കേരളത്തിന്റെ സാധ്യത ഏറക്കുറെ അവസാനിക്കും. ഗ്രൂപ്പിൽ മൂന്ന് പോയന്റുമായി സർവീസസാണ് മുന്നിൽ. കേരളത്തിനും തെലങ്കാനയ്ക്കും ഒരോ പോയന്റ്. പുതുച്ചേരി അക്കൗണ്ട് തുറന്നിട്ടില്ല. ജയിച്ചാലും സർവീസസിനെതിരെയുള്ള അവസാനമത്സരത്തിലെ ഫലമാണ് കേരളത്തിന്റെ ഭാവി നിശ്ചയിക്കുക. തോറ്റാൽ നിലവിലെ ചാമ്പ്യൻമാർ പുറത്താകും. സർവീസസ് ജയിക്കുകയും കേരളം സമനിലയിൽ കുരുങ്ങുകയും ചെയ്താലും കേരളത്തിന് പുറത്തേക്കുള്ള വഴിയൊരുങ്ങും. ചുരുക്കത്തിൽ രണ്ട് കളികളും ജയിച്ചാൽ മുന്നേറാം. പുതിയ തന്ത്രം മുന്നേറ്റത്തിൽ പി.സി. അനുരാഗ് ആദ്യ ഇലവനിൽ വരും. ഇനായത്താകും പുറത്തുപോകേണ്ടിവരുന്നത്. മധ്യപ്രതിരോധനിരയിൽ മാറ്റത്തിന് സാധ്യത കുറവാണ്. വലതുവിങ്ങിൽ ജിപ്സൻ ആദ്യ കളിയിൽ താളം കണ്ടെത്തിയില്ല. എന്നാൽ പരിചയസമ്പന്നനായ ജിപ്സനെ പുറത്തിരുത്താൻ സാധ്യത കുറവാണ്. പുതുച്ചേരി പ്രതിരോധത്തിലൂന്നി കളിക്കുന്ന ടീമല്ല. അതിനാൽ കേരള ടീം പാസിങ് ഗെയിം പുറത്തെടുക്കാനാണ് സാധ്യത. ആദ്യകളിയിൽ ഫിനിഷിങ്ങിലെ പോരായ്മകളാണ് ടീമിനെ വലച്ചത്. ചൊവ്വാഴ്ച ഫിനിഷിങ്ങിന് മൂർച്ച കൂട്ടാനാണ് പരിശീലനത്തിലെ ഭൂരിഭാഗം സമയവും വിനിയോഗിച്ചത്. രണ്ട് മലയാളിതാരങ്ങളുണ്ട് പുതുച്ചേരിയിൽ. ഗോൾകീപ്പർ ആലിഫ് ഖാനും മധ്യനിരക്കാരൻ വിഷ്ണുവും. ആദ്യ കളിയിൽ സർവീസസിനെതിരേ നന്നായി തുടങ്ങിയെങ്കിലും രണ്ടാം പകുതിയിൽ ടീം തളർന്നു. പരിചയക്കുറവാണ് ടീമിന്റെ പ്രധാന പ്രശ്നം. Content Highlights:santhosh trophy kerala against puthuchery
from mathrubhumi.latestnews.rssfeed http://bit.ly/2MP7La1
via
IFTTT
No comments:
Post a Comment