കൊച്ചി: കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർക്ക് തിരിച്ചടി. പിരിച്ചു വിട്ടതിനെതിരെ താൽക്കാലിക ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഒഴിവുകൾ നികത്തേണ്ടത് പിഎസ് സി വഴിയായിരിക്കണമെന്ന് കോടതി നിർദേശം നൽകി. പിഎസ് സി യുടെ അഡൈ്വസ് മെമോ ലഭിച്ച ജീവനക്കാരുടെ അപ്പീൽ കോടതി അംഗീകരിച്ചു. കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവിനെതിരെയാണ് താൽക്കാലിക ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പിഎസ് സി റാങ്ക്ലിസ്റ്റിൽ നിന്നുള്ളവരെ നിയമിക്കാൻ കോടതി കർശന നിർദേശം നൽകിയിരുന്നു. High Court dismisses petition, KSRTC
from mathrubhumi.latestnews.rssfeed http://bit.ly/2S7589r
via
IFTTT
No comments:
Post a Comment