പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്‍ഡിഎ വിട്ടേക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, February 6, 2019

പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്‍ഡിഎ വിട്ടേക്കും

ഷില്ലോങ്: പൗരത്വ ബിൽ വിഷയത്തിൽ എൻ.ഡി.എയിൽ ഭിന്നത രൂക്ഷമാകുന്നു.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ എൻ.ഡി.എയുടെ സഖ്യപാർട്ടികളിലാണ് പൗരത്വ ബിൽ കടുത്ത് എതിർപ്പ് വിളിച്ചു വരുത്തുന്നത്. എൻ.ഡി.എ. വിടാനുള്ള തീരുമാനം പാർട്ടി ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് അറിയിച്ചു. ബില്ലുമായി കേന്ദ്രം മുന്നോട്ട് പോയാൽ സഖ്യം വിടുന്ന കാര്യം തീരുമാനിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി(എൻപിപി) അധ്യക്ഷനുമായ കോൺറാഡ് സാങ്മപറഞ്ഞു. മണിപ്പൂരിലേയും അരുണാചലിലേയും ബി.ജെ.പി. സർക്കാരുകളെ പിന്തുണക്കുന്ന പാർട്ടിയാണ് എൻ.പി.പി. മേഘാലയയിൽ ബി.ജെ.പി. പിന്തുണയോടെയാണ് സാങ്മയുടെ എൻ.പി.പി. സഖ്യ സർക്കാർ ഭരിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ പൗരത്വ ബിൽ രാജ്യസഭയിൽ എത്തിയാൽ അനുകൂലിക്കരുതെന്ന് പ്രധാന രാഷ് ട്രീയ പാർട്ടികളോട് അഭ്യർഥിച്ചിട്ടുണ്ട്. ബിൽ പാസാക്കിയാൽ ബി.ജെ.പിയുടെ മിസാറോം ഘടകം പിരിച്ചുവിടുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ജോൺ വി ലൂണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനുവരി എട്ടിന് ബിൽലോക്സഭ പാസാക്കിയിരുന്നു. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം ഇതര മതവിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതിനുള്ള നിയമഭേദഗതിയാണ് ബിൽ. Content Highlights:Citizenship Bill,Meghalaya CM, Conrad sangma, NDA


from mathrubhumi.latestnews.rssfeed http://bit.ly/2S9rCGO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages