ട്വന്റി 20 പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ; മാനം കാക്കാന്‍ കീവീസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, February 6, 2019

ട്വന്റി 20 പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ; മാനം കാക്കാന്‍ കീവീസ്

വെല്ലിങ്ടൺ: പത്തുവർഷം മുമ്പായിരുന്നു ഇന്ത്യ ന്യൂസീലൻഡിൽ ആദ്യമായും അവസാനമായും ട്വന്റി-20 ക്രിക്കറ്റ് പരമ്പര കളിച്ചത്. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടിലും ഇന്ത്യ തോറ്റു. എന്നാൽ, പത്തുവർഷത്തിനുശേഷം വീണ്ടും അതേ മണ്ണിലിറങ്ങുമ്പോൾ പരമ്പരയിലെ ഫേവറിറ്റുകൾ ഇന്ത്യയാണ്. ഏകദിനത്തിൽ നേടിയ വമ്പൻ വിജയമാണ് സന്ദർശകരെ ട്വന്റി 20യിലും ഫേവറിറ്റുകളാക്കുന്നത്. ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനു വേദിയായ വെല്ലിങ്ടൺ വെസ്റ്റ്പാക് സ്റ്റേഡിയത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം. ന്യൂസീലൻഡ് മണ്ണിൽ ഇതുവരെ ട്വന്റി 20 പരമ്പര ജയിക്കാനായിട്ടില്ലെന്ന കേടു തീർക്കാൻ ഇന്ത്യയും, ഏകദിന പരമ്പരയിലെ തോൽവിയുടെ ക്ഷീണം തീർക്കാൻ ന്യൂസീലൻഡും ഇറങ്ങുമ്പോൾ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പ്. രാഹുലില്ല, കോലിയും ഓപ്പണിങ്ങിൽ ഇന്ത്യയ്ക്ക് യാതൊരു തലവേദനയുമില്ല. ക്യാപ്റ്റൻ രോഹിത് ശർമയും ശിഖർ ധവാനും മിന്നുന്ന ഫോമിലാണ്. ലോകേഷ് രാഹുലിന്റെയും വിരാട് കോലിയുടെയും അഭാവത്തിൽ ശുഭ്മാൻ ഗിൽ അരങ്ങേറാൻ സാധ്യതയേറെയാണ്. പകരം ഋഷഭ് പന്തിനെ മൂന്നാം നമ്പറിലിറക്കാൻ തീരുമാനിച്ചാൽ ഗിൽ അവസരത്തിനായി കാത്തിരിക്കേണ്ടിവരും മൂന്ന് കീപ്പർമാർ മൂന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായിരിക്കും ആദ്യ ഇലവനിൽ ഇടംപിടിക്കുക. ഋഷഭ് പന്ത്, മഹേന്ദ്രസിങ് ധോനി, ദിനേശ് കാർത്തിക് എന്നിവർ ടീമിലുണ്ടാകും. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് ധോനി വീണ്ടും ട്വന്റി 20 ഫോർമാറ്റിലേക്ക് മടങ്ങിവരുന്നത്. ഹാർദിക് പാണ്ഡ്യയ്ക്കുപുറമേ ക്രുനാൽ പാണ്ഡ്യയെയും കളിപ്പിക്കാൻ തീരുമാനിച്ചാൽ കേദാർ ജാദവിന് അവസരം നഷ്ടമാകും. പേസ് ബൗളർമാരിൽ ഭുവനേശ്വർ കുമാറും ഖലീൽ അഹമ്മദും ഇറങ്ങും. യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരിൽ ഒരാളും ഇടംപിടിച്ചേക്കും. ബോൾട്ടിന് വിശ്രമം ഏകദിനത്തിലേറ്റ തോൽവിക്ക് ട്വന്റി-20യിൽ തിരിച്ചടിക്കാനാണ് ന്യൂസീലൻഡിന്റെ വരവ്. പേസ് ബൗളർ ട്രെന്റ് ബോൾട്ടിന് വിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തരാണ് ആതിഥേയർ. കെയ്ൻ വില്യംസൺ നയിക്കുന്ന ടീമിൽ റോസ് ടെയ്ലർ, ജെയിംസ് നീഷാം, കോളിൻ ഡി ഗ്രാന്തോം അടക്കമുള്ള താരങ്ങൾ ഫോമിലാണ്. മഞ്ഞുവീഴ്ച ദുരൂഹമാണ് വെല്ലിങ്ടണിലെ പിച്ച്. ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും മാറിമാറി തുണയ്ക്കും. പിച്ചിന്റെ സ്വഭാവം കൃത്യമായി പ്രവചിക്കൽ അസാധ്യം. രാത്രി മത്സരമായതിനാൽ ഗ്രൗണ്ടിൽ മഞ്ഞുവീഴ്ചയുണ്ടാകും. Content Highlights:india vs new zealand first t 20 match


from mathrubhumi.latestnews.rssfeed http://bit.ly/2GoAuBq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages