ന്യൂഡൽഹി: രാഷ്ട്രീയകുടുംബസംഗമങ്ങളും സൗഹൃദസൽക്കാരങ്ങളും സാധാരണമാണെങ്കിലും ലോകസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ തലസ്ഥാനത്ത് നടക്കുന്ന എല്ലാ ഒത്തുചേരലുംരാഷ്ട്രീയ-മാധ്യമ ശ്രദ്ധാകേന്ദ്രമാണ്. പ്രമുഖനേതാക്കൾ സംഘടിപ്പിക്കുന്ന വിരുന്നുകൾ ആതിഥേയരുടെ രാഷ്ട്രീയസൗഹൃദബന്ധങ്ങളുടേയും സ്വാധീനശക്തിയുടേയും തുറന്നുകാട്ടലാണ്. കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി ഹർ സിമ്രത് കൗർ ബാദൽ സംഘടിപ്പിച്ച വിരുന്നാണ് ഇപ്പോൾ തലസ്ഥാനത്തെ പ്രധാന ചർച്ചാവിഷയം. വിവിധ പാർട്ടികളിലെ വനിതാനേതാക്കൾ ഒത്തു കൂടി ആഘോഷിച്ച വിരുന്ന്, രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകൾ മറന്ന് ആഘോഷിക്കാനുള്ള വേള നൽകിയെന്നാണ് പങ്കെടുത്ത് വനിതാ നേതാക്കൾ പറയുന്നത്. വിവിധ കക്ഷികളിലാണ് പ്രവർത്തിക്കുന്നതെങ്കിലും ചിരകാല സുഹൃത്തുക്കളെ പോലെ കളിയും ചിരിയുമായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന വനിതകൾ സമയം ചെലവഴിച്ചു. എൻസിപിയുടെ സുപ്രിയ സുലെയും ഡിഎംകെയുടെ കനിമൊഴിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബിജെപി എംപി കിരൺ ഖേറും അടുത്ത ചങ്ങാതിമാരെ പോലെ കളി ചിരികളുമായി കൂടി. കുട്ടിക്കാലത്തേക്കുള്ള മടക്കയാത്രയായിരുന്നു ഉച്ചവിരുന്ന് നൽകിയതെന്ന് ഹർസിമ്രത് കൗർ തൊട്ടടുത്തദിവസം ട്വീറ്റ് ചെയ്തു. ഹർസിമ്രത് ട്വീറ്റ് ചെയ്ത വീഡിയോയിൽ വനിതാ നേതാക്കളെല്ലാവരും കൈകോർത്ത് കൊണ്ട് വട്ടം ചുറ്റുന്ന കളിയിൽ പങ്കെടുത്ത് രസിക്കുന്നത് കാണാം. കളിയ്ക്കൊടുവിൽ സ്മൃതി ഇറാനിയും ഹർസിമ്രത് കൗറും ചേർന്നുള്ള ആഹ്ളാദവും വീഡിയോയിലുണ്ട്. Life worked its magic on us yesterday afternoon, when a routine lunch became a trip to childhood. @smritiirani @KirronKherBJP @AnupriyaSPatel @KanimozhiDMK @supriya_sule pic.twitter.com/PEyJMEzL7r — Harsimrat Kaur Badal (@HarsimratBadal_) 1 February 2019 വിരുന്നുസൽക്കാരത്തിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, രാംവിലാസ് പസ്വാൻ, രവി ശങ്കർ പ്രസാദ്, ജെ പി നഡ്ഡ,എൻസിപി നേതാവ് ശരദ് പവാർ എന്നിവർ പങ്കെടുത്തു. വിരുന്നിനൊരുക്കിയപഞ്ചാബി വിഭവങ്ങൾ ഇവർ ആസ്വദിക്കുകയും ചെയ്തു. Content Highlights: Lunches get political ahead of Lok Sabha election, Smiri Irani,Harsimrat Kaur Badal
from mathrubhumi.latestnews.rssfeed http://bit.ly/2t324w8
via
IFTTT
No comments:
Post a Comment