ഇന്ദിരാ ഗാന്ധിയെ മോദിയുമായി താരതമ്യം ചെയ്യരുത്: അത് അപമാനമെന്ന് രാഹുല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

ഇന്ദിരാ ഗാന്ധിയെ മോദിയുമായി താരതമ്യം ചെയ്യരുത്: അത് അപമാനമെന്ന് രാഹുല്‍

ന്യൂഡൽഹി: മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. താരതമ്യം ഇന്ദിരാജിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുലിന്റെ ഈ മറുപടി. സ്നേഹവുംമമതയും നിറഞ്ഞ തീരുമാനങ്ങളായിരുന്നു എന്റെ മുത്തശ്ശിയുടേത്. പാവങ്ങളോട് കരുതലുണ്ടായിരുന്നു, എല്ലാവരേയും ഒരുമിപ്പിക്കുന്നതിനായിരുന്നു ഇന്ദിരാജി ശ്രമിച്ചത്. വെറുപ്പിലും കോപത്താലുള്ളതാണ് മോദിയുടെ തീരുമാനങ്ങൾ. മോദിയുടെ തീരുമാനങ്ങൾ രാജ്യത്തെ ഭിന്നിപ്പിച്ചു. പാവങ്ങളോടും ദുർബലരോടും മോദിക്ക് ഒരു സഹാനുഭൂതിയുമില്ല. ബ്രിട്ടീഷുകാർ വിശ്വസിച്ചതുപോലെ താനാണ് ഇന്ത്യയുടെ ഭഗവാൻ എന്നാണ് മോദി വിശ്വസിക്കുന്നത്. മോദി ഇന്ത്യയേക്കാൾ വലുതല്ല. എല്ലാവരേക്കാളാലും എല്ലാത്തിനേക്കാളും വലുതാണ് ഇന്ത്യ. കാർഷികമേഖലയുടെ കാര്യത്തിൽ മോദി ഉറക്കത്തിലായിരുന്നു. സർക്കാരിന്റെ ഈ മേഖലയിലെ പരാജയം ഉന്നയിക്കുന്നത് വരെ അവർ അത് ഗൗനിച്ചതേയില്ല. നിയമസഭാ തിരഞ്ഞടുപ്പ് ഫലം പരിശോധിച്ചാൽ ബിജെപിയുടെയും പതനത്തിന്റെ തുടക്കമാണെന്ന് മനസ്സിലാകുമെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചോദ്യത്തിന് ആർഎസ്എസിനേയും ബിജെപിയേയും പരാജയപ്പെടുത്തുകയാണ് പ്രാഥമിക ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.അതുവഴി ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം. ഒന്നാമത്തെ ലക്ഷ്യമിതാണ്. അത് കൈവരിച്ചുകഴിഞ്ഞാൽ ആര് പ്രധാനമന്ത്രിയാകണമെന്ന് നിശ്ചയിക്കാം. ബിജെപി പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ ആ പദവിയാണ് ഉപയോഗിച്ചത്. അത് ആവർത്തിക്കാൻ ഞങ്ങൾ അനുവദിക്കില്ല. രാഹുൽ വ്യക്തമാക്കി. Content Highlights:Modi nothing like Indira, comparisons are an insult, says Rahul Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2GmWdtr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages