ജെറ്റ് എയർവെയ്സ് കോക്പിറ്റിൽ വെള്ളിമൂങ്ങ; ഗോയലിന്റെ സാമ്പത്തിക പ്രതിസന്ധി തീരുമെന്ന് സോഷ്യൽ മീഡിയ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

ജെറ്റ് എയർവെയ്സ് കോക്പിറ്റിൽ വെള്ളിമൂങ്ങ; ഗോയലിന്റെ സാമ്പത്തിക പ്രതിസന്ധി തീരുമെന്ന് സോഷ്യൽ മീഡിയ

മുംബൈ: ജെറ്റ് എയർവേയ്സിന്റെ ബോയിങ് 777 വിമാനത്തിൽ ഞായറാഴ്ച രാത്രി അനുവാദമില്ലാതെ കയറിക്കൂടിയത് ലക്ഷങ്ങൾ വിലയുള്ള കക്ഷിയാണ്. ഹൃദയാകൃതിയുള്ള മുഖവും വെള്ളയും തവിട്ടും നിറമിടകലർന്ന വെള്ളിമൂങ്ങയാണ് വിമാനത്തിന്റെ കോക്പിറ്റിൽകയറിക്കൂടിയത്. ജീവനക്കാർകോക്പിറ്റിലിരിക്കുന്ന മൂങ്ങയെ കണ്ട് അമ്പരന്നു. ഫ്ളൈറ്റ് കമാൻഡറിന്റെ സീറ്റിനരികെയുള്ള ജനാലയുടെ അടുത്തായിരുന്നു അവന്റെ ഇരിപ്പ്. വിമാനജീവനക്കാർ മൂങ്ങയെ പിടികൂടി വിമാനത്താവളത്തിലെ അഗ്നിരക്ഷാവിഭാഗത്തിന് കൈമാറി. പിടികൂടുമ്പോൾ യാതൊരുതരത്തിലുള്ള വെപ്രാളമോ ബഹളമോ പക്ഷി ഉണ്ടാക്കിയില്ലെന്ന് ജീവനക്കാർ അറിയിച്ചു. മൂങ്ങയ്ക്കൊപ്പം സെൽഫിയെടുക്കാനും ജീവനക്കാർ മറന്നില്ല. രാത്രിയിൽ ഇരതേടിയുള്ള യാത്രയ്ക്കിടെ തുറന്നുകിടന്നവാതിലിലൂടെ വിമാനത്തിനുള്ളിലൂടെ മൂങ്ങ അകച്ചു കടന്നതാവാമെന്ന് അധികൃതർ അറിയിച്ചു. വെള്ളിമൂങ്ങയെ സൂക്ഷിച്ചാൽ ഭാഗ്യം തേടിയെത്തുമെന്ന് ചിലർ വിശ്വസിക്കുന്നു. അതിനാൽ തന്നെ വെള്ളിമൂങ്ങയ്ക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡാണ്. വെള്ളിമൂങ്ങ എത്തിയതോടെ ജെറ്റ് എയർവേയ്സ് കുറച്ചു നാളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെല്ലാം മാറുമെന്നും ഉടമ നരേഷ് ഗോയലിന്റെ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുമെന്നുമാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. Oops! An owl was found inside Jet Airways B777 cockpit parked at BOM today morning!🦉 The bird was handed over to wildlife team. Meanwhile, Naresh Goyal is hoping that this Capt Owl brings good luck to the airline as the nocturnal bird is considered to be a symbol of good omen!😁 pic.twitter.com/tK3im0lScU — BiTANKO BiSWAS (@Air_India_CREW) February 4, 2019 Content Highlights: Owl Found In Jet Airways Plane Cockpit At Mumbai Airport, Barn Owl


from mathrubhumi.latestnews.rssfeed http://bit.ly/2t92jFO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages