മുംബൈ: ട്രായ് കൊണ്ടുവന്ന കേബിൾ ടിവി, ഡിടിച്ച് നിയന്ത്രണം ഉപഭോക്താക്കളുടെ പ്രതിമാസ വരിസംഖ്യയിൽ 25 ശതമാനംവരെ വിലവർധനയ്ക്ക് കാരണമാകുമെന്ന് പ്രമുഖ റേറ്റിങ് ഏജൻസിയായ ക്രിസിൽ. അതേസമയം, ജനകീയ ചാനലുകൾക്ക് ഇത് ഗുണകരമാകുമെന്നും വിലയിരുത്തുന്നു. പലരും ഇതിനകം പെയ്ഡ് ചാനലാക്കി. ഫെബ്രുവരി ഒന്നിനാണ് ട്രായിയുടെ പുതിയ നിർദേശം നിലവിൽവന്നത്. നിരക്കുകളുടെ സുതാര്യതയ്ക്കും ഉപഭോക്താക്കളുടെ സൗകര്യത്തിനുംവേണ്ടിയാണ് ട്രായ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. നേരത്തെയുണ്ടായിരുന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ ബില്ലിൽ 25 ശതമാനം വർധനവുണ്ടാകുമെന്നാണ് ക്രിസിലിന്റെ വിലയിരുത്തൽ. പ്രതിമാസം 230-240 രൂപ നിരക്കിൽ ചാനൽ വരിസംഖ്യ അടച്ചിരുന്നവർ പുതിയ നിരക്കുകൾ പ്രകാരം 300 രൂപയെങ്കിലും അടയ്ക്കേണ്ടിവരും. Your TV bill may rise by 25% after TRAIs new tariff regime
from mathrubhumi.latestnews.rssfeed http://bit.ly/2S9yowk
via
IFTTT
No comments:
Post a Comment