കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ കൊല്ലം തുളസി പോലീസിൽ കീഴടങ്ങി. കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് കീഴടങ്ങിയത്. ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കൊല്ലം തുളസിക്ക് നിർദേശം നൽകിയിരുന്നു. ഒക്ടോബർ 12 ന് കൊല്ലം ചവറയിൽ ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നയിച്ച ശബരിമല സംരക്ഷണജാഥയ്ക്ക് നൽകിയ സ്വീകരണചടങ്ങിലാണ് കൊല്ലം തുളസി വിവാദപരാമർശം നടത്തിയത്. കേരളത്തിലെ അമ്മമാർ ശബരിമലയിൽ പോകണമെന്നും അവിടെ ചില സ്ത്രീകൾ വരുമെന്നും അവരെ വലിച്ചു കീറി സുപ്രീംകോടതിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തിക്കണമെന്നും തുടങ്ങിയ പരാമർശങ്ങൾ കൊല്ലം തുളസി നടത്തിയിരുന്നു. പിന്നീട് ഈ പരാമർശത്തിൽ ഇദ്ദേഹം ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ കേസെടുത്തതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. content highlights:Kollam Thulasi booked for his controversial remarks on sabarimala
from mathrubhumi.latestnews.rssfeed http://bit.ly/2WGiS9I
via
IFTTT
No comments:
Post a Comment