അറസ്റ്റ് പാടില്ലെന്ന ഉത്തരവ് ധാര്‍മ്മിക വിജയമെന്ന് മമത - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

അറസ്റ്റ് പാടില്ലെന്ന ഉത്തരവ് ധാര്‍മ്മിക വിജയമെന്ന് മമത

കൊൽക്കത്ത: പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീംകോടതി ഉത്തരവ് ധാർമ്മിക വിജയമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിധി സ്വാഗതം ചെയ്യുന്നു. കോടതിയോട് നന്ദിയുണ്ട്. ഞങ്ങളുടെ കേസ് ശക്തമാണ്. കേസുമായി സഹകരിക്കില്ല എന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. ജുഡീഷ്യറിയോട് തികഞ്ഞ ബഹുമാനമുണ്ട്. രാജീവ് കുമാർ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് രാജീവ് കുമാർ അഞ്ച് കത്തുകൾ എഴുതിയതാണ്. നിങ്ങൾക്ക് അത് പരിശോധിക്കാവുന്നതാണ്. അവർ അറസ്റ്റ് ചെയ്യാനാണ് എത്തിയത്. അത് പാടില്ലെന്ന് കോടതി നിർദേശിച്ചു. ആ വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് ഞങ്ങളുടെ ധാർമ്മിക വിജയമാണ്. ഞാൻ രാജീവ് കുമാറിന് വേണ്ടിയല്ല വാദിക്കുന്നത്. ലക്ഷക്കണക്കിന് ജനങ്ങൾ വേണ്ടിയാണ് വാദിക്കുന്നത്. ഈ സമരത്തിൽ ഞാൻ ഒറ്റയ്ക്കല്ല. ചന്ദ്രബാബു നായ്ഡു സമരവേദിയിലെത്തുന്നുണ്ട്. ഞാൻ ഒറ്റയ്ക്കല്ല. നവീൻ പട്നായിക്ക്ജിയുമായി ആലോചിക്കും, അദ്ദേഹവും പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ധർണ പിൻവലിക്കണോ എന്ന് തീരുമാനിക്കൂവെന്നും മമത പറഞ്ഞു Content Highlights:Mamatha banerjee says Moral Victory


from mathrubhumi.latestnews.rssfeed http://bit.ly/2REe7Ki
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages