കല്പറ്റ: പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ഒ.എം. ജോർജ് കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ. എസ്.പി. കുബേരൻ നമ്പൂതിരിയുടെ മുന്നിലാണ് ഇയാൾ കീഴടങ്ങിയത്. മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയും സുൽത്താൻബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് ജോർജ്.ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പെൺകുട്ടിയുടെ പരാതിപ്രകാരമാണ് ജോർജിന്റെ പേരിൽ കേസെടുത്തത്. ഒന്നരവർഷത്തോളം ജോർജ് പെൺകുട്ടിയെഭീഷണിപ്പെടുത്തി പീഡനം തുടർന്നതായാണ് പരാതി. ഇതിനിടെ, പെൺകുട്ടിയുടെ പഠനം മുടങ്ങി. ഒരാഴ്ച മുമ്പ് പെൺകുട്ടിയുടെ ഫോണിൽ ജോർജിന്റെസംഭാഷണം കേട്ട മാതാപിതാക്കളും വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് പെൺകുട്ടി കൈഞെരമ്പ്മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. content highlights:om george, wayanad
from mathrubhumi.latestnews.rssfeed http://bit.ly/2REU0eI
via
IFTTT
No comments:
Post a Comment