ഉന്നത വിദ്യാഭ്യാസ രംഗത്തെ പരീക്ഷാ നടത്തിപ്പ് ഏകീകരിക്കും - മന്ത്രി കെ.ടി ജലീല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

ഉന്നത വിദ്യാഭ്യാസ രംഗത്തെ പരീക്ഷാ നടത്തിപ്പ് ഏകീകരിക്കും - മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ പരീക്ഷാ നടത്തിപ്പിന് അടുത്ത അധ്യയന വർഷം മുതൽ ഏകീകൃത സ്വഭാവം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. കേരളത്തിലെ എല്ലാ സർവകലാശാലകളും പരസ്പരം കോഴ്സുകൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയിൽ അറിയിച്ചു. വിവിധ സർവകലാശാലകൾ പലപ്പോഴായി പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാവാറുണ്ട്. ഇതിന് പരിഹാരമായി ഒരേ സമയത്ത് പരീക്ഷകൾ നടത്താനും ഫലം പ്രഖ്യാപിക്കാനുമായി ഏകീകൃത സംവിധാനം നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഏപ്രിൽഅവസാനത്തോടെ ബിരുദ കോഴ്സുകളുടേയും മേയ് അവസാനത്തോടെ ബിരുദാനന്തരബിരുദ കോഴ്സുകളുടേയും ഫലം പ്രഖ്യാപിക്കാവുന്ന തരത്തിൽ പുതിയ ക്രമീകരണങ്ങൾ നടപ്പാക്കും. ഇതിനായി അടുത്ത അധ്യയന വർഷം മുതൽ ഏകീകൃത പരീക്ഷാ കലണ്ടർ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. Content Highlights:Govt to introduce uniformity in conducting exams of higher education institutions


from mathrubhumi.latestnews.rssfeed http://bit.ly/2MOlKwQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages