പനാജി: പാൻക്രിയാസിൽ അർബുദം ബാധിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ തീർത്തും അവശനാണെന്നും ഈശ്വര കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നുംഗോവ ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോ. പരീക്കർക്ക് എന്തെങ്കിലും സംഭവിക്കുകയോ, അല്ലെങ്കിൽ അദ്ദേഹം സ്ഥാനം ഒഴിയുകയോ ചെയ്താൽ ഗോവ രാഷ്ട്രീയ പ്രതിസന്ധിയിൽ അകപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അസുഖം ചികിത്സിച്ചാൽ ഭേദമാകില്ല. അത് ജനം മനസ്സിലാക്കണം.പരീക്കർ മുഖ്യമന്ത്രി കസേരയിലുള്ളിടത്തോളംപ്രതിസന്ധിയില്ല, പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ പ്രതിസന്ധിയുണ്ടാകും. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നതും കർത്തവ്യം നിർവഹിക്കുന്നതും ഈശ്വര കാരുണ്യം ഒന്നുകൊണ്ട് മാത്രമാണെന്നും ലോബോ പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി ചികിത്സയ്ക്ക് ശേഷം ഗോവയിൽ ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്ത പരീക്കറെ ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി,കരസേന മേധാവി ബിപിൻ റാവത്ത് എന്നിവർ പരീക്കറെ സന്ദർശിച്ചിരുന്നു. Content Highlights:Manohar Parrikar Very Unwell,Living With Gods Blessings, Says Goa Deputy Speaker
from mathrubhumi.latestnews.rssfeed http://bit.ly/2UIbkBK
via
IFTTT
No comments:
Post a Comment