റഫാലില്‍ കേന്ദ്ര ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്; അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 11, 2019

റഫാലില്‍ കേന്ദ്ര ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്; അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി

ന്യൂഡൽഹി: റഫാൽ കരാറിൽ കേന്ദ്രസർക്കാർ ഇടപെട്ടതിന് കൂടുതൽ തെളിവുകൾ പുറത്ത്. കരാറിൽനിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടൽ നടന്നാൽ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് ദി ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരം മറച്ചുവെച്ചാണ് കേന്ദ്രം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും ദി ഹിന്ദുവിന്റെ റിപ്പോർട്ടിൽ പറയുന്നു. റഫാൽ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോർട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമർപ്പിക്കാനിരിക്കെയാണ് നിർണായക തെളിവുകൾ പുറത്തുവന്നത്. കരാറിൽ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടൽ ഉണ്ടാവുകയോ വീഴ്ചകൾ സംഭവിക്കുകയോ ചെയ്താൽ കമ്പനിയിൽനിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രംഒഴിവാക്കി നൽകിയത്. ഇതുപ്രകാരം കരാറിൽ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടൽ നടന്നാൽ ദസ്സോ ഏവിയേഷനിൽനിന്നോ എം.ബി.ഡി.എയിൽനിന്നോ പിഴ ഈടാക്കാനാകില്ല.അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെ മോദി സർക്കാർ ഇത്തരത്തിൽ അഴിമതിവിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കാൻ ഒത്താശ ചെയ്തെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതോടെ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയുംപ്രതിരോധത്തിലായിക്കിയിരിക്കുകയാണ്. റഫാൽ കരാറിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടൽ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച നടത്തിയത് രാജ്യതാത്പര്യങ്ങൾ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാൽ ഈ വെളിപ്പെടുത്തൽ തെറ്റാണെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം. മുഴുവൻ വസ്തുതയും ഉൾപ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറിൽ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു. Content Highlights:rafale deal; government waived anti corruption clauses in deal


from mathrubhumi.latestnews.rssfeed http://bit.ly/2GljTPz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages