ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറിയായ ശേഷം ഉത്തർപ്രദേശിൽ നടത്തുന്ന ആദ്യ സന്ദർശനത്തിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും പ്രിയങ്കാ ഗാന്ധിയുടെഫോൺ സന്ദേശം. നമ്മൾ ഒരു പുതിയതരം രാഷ്ട്രീയം തുടങ്ങുകയാണ്. ഏറ്റവും ദുർബലരായവർപോലും ഇതിൽ പങ്കാളികളായിരിക്കുമെന്നും പ്രിയങ്ക സന്ദേശത്തിൽ പറയുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യക്കുമൊപ്പമാണ് പ്രിയങ്ക ഇന്ന് റോഡ്ഷോ നടത്തുന്നത്. ഞാൻ നാളെ നിങ്ങളെ കാണാനായി ലഖ്നൗവിലെത്തുന്നു. നമ്മൾ ഒരു പുതിയ തരം രാഷ്ട്രീയത്തിന് തുടക്കം കുറിക്കുമെന്ന് ഹൃദയത്തിൽ ഞാൻ പ്രത്യാശിക്കുന്നു. നിങ്ങളെല്ലാവരും പങ്കാളികളാകുന്ന ഒരു രാഷ്ട്രീയമായിരിക്കുമത്. എന്റെ യുവ സുഹൃത്തുക്കളും സഹോദരിമാരും ഏറ്റവും ദുർബലരായി കാണുന്നവർ പോലും ഇതിൽ പങ്കാളികളാകും. അവരുടെ എല്ലാവരുടേയും ശബ്ദം ഉയർന്ന് കേൾക്കുമെന്നും പ്രിയങ്ക ഫോൺ കോളുകളിലൂടെയും കോൺഗ്രസിന്റെ ശക്തി ആപ്പിലൂടെയും അയച്ച സന്ദേശത്തിൽ പറയുന്നു. വരൂ നമുക്ക് ഒരു പുതിയൊരു ഭാവിയും പുതിയൊരു രാഷ്ട്രീയവും പടുത്തുയർത്തണമെന്നും പ്രിയങ്ക സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്. ലഖ്നൗ വിമാനത്താവളത്തിൽ നിന്ന് പാർട്ടി ആസ്ഥാനത്തേക്ക് മൂന്ന് നേതാക്കളേയും മെഗാ റോഡ് ഷോ സംഘടിപ്പിച്ചാണ് പാർട്ടി പ്രവർത്തകർ എത്തിക്കുക. നേതാക്കളുടെ സന്ദർശനത്തോടെ യുപിയിൽ കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കം കുറിക്കും. പ്രിയങ്കാ ഗാന്ധിക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യയും പ്രവർത്തകർക്ക് ഫോൺ സന്ദേശം അയച്ചിട്ടുണ്ട്. ലഖ്നൗവിലെ പാർട്ടി ഓഫീസിൽ പ്രിയങ്കയും സിന്ധ്യയും ഫെബ്രുവരി 12,13,14 തിയതികളിലായി പ്രവർത്തകരുമായി സംവദിക്കും. Content Highlights:Priyanka Gandhi Vadras Phone Message Ahead Of Mega UP Roadshow
from mathrubhumi.latestnews.rssfeed http://bit.ly/2I7OEJB
via
IFTTT
No comments:
Post a Comment