ആലപ്പുഴ: മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ ജന്മദിനത്തിൽ ആലപ്പുഴക്കാർക്ക് സമ്മാനവുമായി മാതൃഭൂമി.കേരളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരൻ ക്ലബ്ബ് എഫ്.എം. തിങ്കളാഴ്ച മുതൽ 104.8 എന്ന ഫ്രീക്വൻസിയിൽ ആലപ്പുഴക്കാർക്ക് കേൾക്കാം. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി., ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ, വയലാർ രാമവർമയുടെ ഭാര്യ ഭാരതി അമ്മ, ആലപ്പുഴ ക്ലബ് എഫ്.എം ബ്രാൻഡ് അംബാസിഡർ കുഞ്ചാക്കോ ബോബൻ,മയൂര ശ്രേയാംസ് കുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ 10 മണി കഴിഞ്ഞ് നാലു മിനിറ്റും എട്ടു സെക്കൻഡുമായപ്പോൾ പ്രക്ഷേപണം ആരംഭിച്ചു. പാട്ട് പുഴയാകുമ്പോൾ ആലപ്പുഴയ്ക്ക് അഭിമാനിക്കാം; കേരളത്തിലെ ഏറ്റവും വലിയ എഫ്.എം റേഡിയോ നെറ്റ്വർക്കായ ക്ലബ്ബ് എഫ്.എമ്മിന്റ ഏഴാമത്തെ സ്റ്റേഷൻ ഇനി കായലും കടലും കൈകോർക്കുന്ന ഈ പട്ടണത്തിന്റേതാണ്. ഇവിടെ വരുംനാളുകളിൽ ദിവസം മുഴുവൻ തുറന്നിരിക്കുന്ന പാട്ടുപെട്ടിയുണ്ടാകും, അതിൽനിന്ന് പാട്ടുമാത്രമല്ല, ചിരിയും വിടർന്നു വരും. ഇതോടൊപ്പം ഒട്ടേറെ ഗെയിമുകളും ശ്രോതാക്കൾക്കായി ക്ലബ്ബ് എഫ്.എം. 104.8 ഒരുക്കുന്നുണ്ട്. അതിൽ നിന്ന് കൈനിറയെ സമ്മാനങ്ങളും കോരിയെടുക്കാം. ടൺ കണക്കിന് ഫൺ -ഇതാണ് ക്ലബ്ബ് എഫ്.എം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മലയാളികൾക്ക് നൽകുന്ന വാഗ്ദാനം. ആലപ്പുഴയിലും അതിന് മാറ്റമില്ല. വെറും വിനോദം മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉപകാരപ്പെടുന്ന ഒട്ടേറെ വിവരങ്ങളും ക്ലബ്ബ് എഫ്.എം. 104.8 നൽകും. Content Highlights: Mathrubhumi Club FM 104.8, Goes on Air in Alappuzha, FM Radio Station
from mathrubhumi.latestnews.rssfeed https://ift.tt/2TuWnlr
via
IFTTT
No comments:
Post a Comment