അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുകയാണെങ്കിൽ പാകിസ്താൻ ദീപാവലി ആഘോഷിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഗുജറാത്തിലെ മെഹ്സാനയിൽ ബി.ജെ.പി. വിജയ്സങ്കൽപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതൊന്നും സംഭവിക്കാൻ പോകുന്നില്ല, എന്നാലും മെയ് 23-ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്തുമ്പോൾ കോൺഗ്രസ് എങ്ങാനും ജയിച്ചാൽ പാകിസ്താനിൽ ദീപാവലി ആഘോഷിക്കും. കാരണം അവർക്ക് പാകിസ്താനുമായി ആണല്ലോ ബന്ധം.- വിജയ് രൂപാനി പറഞ്ഞു. മെയ് 23-ന് ലോക്സഭ തിരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കുമ്പോൾ നരേന്ദ്രമോദി വിജയിക്കുമെന്നും അത് പാകിസ്താന് വലിയ വിഷമമാകുമെന്നും വിജയ് രൂപാനി കൂട്ടിച്ചേർത്തു. പ്രസംഗത്തിനിടെ ബാലാകോട്ട് വ്യോമാക്രമണത്തിൽ വിവാദപരാമർശം നടത്തിയ കോൺഗ്രസ് നേതാവ് സാം പിത്രോഡയ്ക്കെതിരെയും രൂപാനി രൂക്ഷവിമർശനമുന്നയിച്ചു. Content Highlights:gujarat cm vijay rupani says if congress wins loksabha elections pakistan will celebrate diwali
from mathrubhumi.latestnews.rssfeed https://ift.tt/2HF7dng
via
IFTTT
No comments:
Post a Comment