തിരുവനന്തപുരം: വയനാട് ലോക്സഭ സീറ്റിൽ രാഹുൽഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ മൂന്നാംദിവസവും അനിശ്ചിതത്വം തുടരുന്നു. തിങ്കളാഴ്ച കോൺഗ്രസ് പ്രവർത്തക സമിതിയും കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയും യോഗം ചേരാനിരിക്കെ അന്തിമതീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. അതേസമയം, രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് കേന്ദ്രനേതൃത്വം ഇതുവരെ വ്യക്തമായ പ്രതികരണമൊന്നും നടത്തിയില്ല. രാഹുൽഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെ ആവശ്യം. നേരത്തെ കർണാടക, തമിഴ്നാട് കോൺഗ്രസ് നേതൃത്വങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടത്. അതിനിടെ ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തിൽ രാഹുൽഗാന്ധി മത്സരിച്ചാൽ അത് തെറ്റായ സന്ദേശംനൽകുമെന്ന് വാദിക്കുന്നവരും കോൺഗ്രസിലുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി ചർച്ചചെയ്ത ശേഷമായിരിക്കും കേന്ദ്രതിരഞ്ഞെടുപ്പ് സമിതി വയനാടിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. അതേസമയം, രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ കേരളത്തിലെ കോൺഗ്രസ് ഉറച്ചുനിൽക്കുന്നു. ഇന്നുതന്നെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ- ഉമ്മൻചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. Content Highlights:uncertainty continues over rahul gandhis candidature in wayanad loksabha constituency
from mathrubhumi.latestnews.rssfeed https://ift.tt/2us99a8
via
IFTTT
No comments:
Post a Comment