ഒരു വയസുകാരന്‍ മുറിവേറ്റു മരിച്ചു; നോക്കാനേല്‍പ്പിച്ച 11 കാരിക്കെതിരെ കേസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

ഒരു വയസുകാരന്‍ മുറിവേറ്റു മരിച്ചു; നോക്കാനേല്‍പ്പിച്ച 11 കാരിക്കെതിരെ കേസ്

വാഷിങ്ടൺ: ഒരു വയസ്സുകാരനെ മുറിവേൽപിക്കുകയും അത് പിന്നീട് കുട്ടിയുടെ മരണത്തിലെക്കെത്തിക്കുകയും ചെയ്ത കേസിൽ പതിനൊന്നു വയസ്സുകാരിക്കെതിരെ യു.എസിലെ മെരിലാന്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു വയസുകാരനെ ശാരീരികമായി പീഡിപ്പിച്ചെന്നും അത് കുട്ടിയുടെ മരണത്തിലേക്കെത്തിച്ചെന്നുമാണ് കേസ്. തെക്ക് കിഴക്കൻ വാഷിങ്ടണിലെ പാക്സ്ടൺ ഡേവിസാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 23ന് പേൾ ഡ്രൈവിലാണ് സംഭവം. ഒരു വയസ്സുള്ള കുട്ടിയെ മാതാപിതാക്കൾ സുഹൃത്തുക്കളുടെ വീട്ടിൽ നോക്കാൻ ഏൽപിച്ചതായിരുന്നു. അടുപ്പമുള്ള കുടുംബങ്ങളായതിനാൽ ഇതിനു മുമ്പും പാക്സ്ടണെ ഈ വീട്ടിൽ നോക്കാൻ ഏൽപിച്ചിരുന്നു. രാത്രി കുട്ടി ഈ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞത്. എന്നാൽ അടുത്ത ദിവസം പുറത്ത് പോയി സാധനങ്ങൾ വാങ്ങാൻ ഉള്ളതിനാൽ 11 വയസ്സുകാരിയെ ഏൽപിച്ച് പെൺകുട്ടിയുടെ അമ്മ പുറത്ത് പോവുകയായിരുന്നു. അതിനിടെ പെൺകുട്ടിയുടെ ഒരു ബന്ധു വീട്ടിലേക്ക് എത്തിയപ്പോൾ പാക്സ്ടൺ മുറിവുകളേറ്റ് കിടക്കുന്നതാണ് കാണുന്നത്. ഉടൻ തന്നെ എമർജൻസി നമ്പറിൽ വിളിച്ച് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അരയ്ക്ക് മുകളിൽ വലിയ രീതിയിലുള്ള മുറിവുകളേറ്റതിനാൽ ആശുപത്രി അധികൃതർ വിവരം പോലീസിലറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പാക്സ്ടണെ ഉപദ്രവിച്ച വിവരം മനസ്സിലാക്കുന്നത്. പക്ഷെ ആയുധം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനു മുമ്പും പാക്സ്ടണെ ഈ വീട്ടിൽ നോക്കാൻ ഏൽപിച്ചിരുന്നു. സ്നേഹബന്ധത്തിന്റെ പേരിലുള്ള ഒരു ധാരണയിലാണ് കുട്ടിയെ നോക്കാൻ ഏൽപിച്ചത്. അതാണ് ഈ ദുരന്തത്തിൽ കലാശിച്ചത്, ക്രിമിനൽ ഇൻവസ്റ്റിഗേഷൻ മേധാവി ബ്രയാൻ റെയ്ലി പറഞ്ഞു. കുറ്റകൃത്യത്തിന് കുട്ടിയെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. ആദ്യമായാണ് കുട്ടിയെ നോക്കാൻ പെൺകുട്ടിയെ ഏൽപിക്കുന്നത്. പക്ഷെ വെറുമൊരു പതിനൊന്നുവയസ്സുകാരിയാണ് ഇത് ചെയതതെന്നത് അമ്പരിപ്പിക്കുന്ന കാര്യമാണ്. വാക്കുകളില്ല, റെയ്ലി കൂട്ടിച്ചേർത്തു. പെൺകുട്ടി എത്രനേരം കുട്ടിയുടെ അടുത്തുണ്ടായിരുന്നുവെന്ന കാര്യത്തിലും വ്യക്തതയില്ല. മുതിർന്നവരുടെ അസാന്നിധ്യത്തിൽ കുട്ടികളെ നോക്കാൻ 13 വയസ്സിൽ താഴെയുള്ള കുട്ടികളെ ഏൽപിക്കരുതെന്നാണ് മേരിലാൻഡിലെ നിയമം content highlights:11 year old girl charged with child abuse and death of one year old boy


from mathrubhumi.latestnews.rssfeed https://ift.tt/2Xyo4wQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages