ഉസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

ഉസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി

റിയാദ്: അൽഖ്വയ്ദ മുൻ തലവൻ ഉസാമ ബിൻലാദന്റെ മകൻ ഹംസ ബിൻലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക ഒരു മില്യൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയുടെ നടപടി. സൗദി ഔദ്യോഗിക വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിതാവ് ഉസാമ ബിൻലാദന്റെ കൊലയ്ക്കു പ്രതികാരംചെയ്യാൻ യു.എസിനെയും പടിഞ്ഞാറൻ സഖ്യരാഷ്ട്രങ്ങളെയും ആക്രമിക്കാൻ ഹംസ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങൾ മുൻവർഷങ്ങളിൽ യു.എസ്. പുറത്തുവിട്ടിരുന്നു. 2001 സെപ്റ്റംബർ 11-ന് യു.എസിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ബിൻ ലാദൻ. 3000 പേരാണ് അന്ന് ആക്രമണത്തിൽ മരിച്ചത്. തുടർന്ന് ഭീകരസംഘടനയ്ക്കെതിരേ നടപടി ശക്തമാക്കിയ യു.എസ്. പാകിസ്താനിലെ അബട്ടാബാദിൽ ഒളിച്ചു താമസിച്ചിരുന്ന ബിൻ ലാദനെ കൊലപ്പെടുത്തി. 2011-ലായിരുന്നു ലോകം ശ്രദ്ധിച്ച യു.എസ്. പ്രത്യേക ദൗത്യസേനയുടെ അബട്ടാബാദ് നടപടി. 2001-ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ഭീകരർ ഉപയോഗിച്ച ഒരു വിമാനം റാഞ്ചിയ മുഹമ്മദ് അട്ടായുടെ മകളെയാണ് ഹംസ വിവാഹം കഴിച്ചത്. മക്കളിൽ ലാദന് ഏറ്റവും പ്രിയം ഹംസയോടായിരുന്നെന്നും അൽ ഖായിദയുടെ തലപ്പത്തേക്ക് നിയോഗിക്കാനും ലാദൻ ആഗ്രഹിച്ചിരുന്നതായി അബട്ടാബാദിൽനിന്ന് ലഭിച്ച രേഖകൾ ഉദ്ധരിച്ച് യു.എസ്. വെളിപ്പെടുത്തിയിരുന്നു. ഉസാമയുടെ മരണശേഷം അയാളുടെ മൂന്ന് ഭാര്യമാരെയും മക്കളെയും സൗദി അറേബ്യയിലേക്ക് മടങ്ങാൻ അനുവദിച്ചിരുന്നു. Content Highlights:Saudi Arabia strips Osama bin Ladens son of citizenship


from mathrubhumi.latestnews.rssfeed https://ift.tt/2Tku4u0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages