ലഖ്നൗ: പാചകം ചെയ്യാൻ ഏറെ ഇഷ്ടമാണെന്നും 15-ാം വയസ്സ് മുതൽ പാചകം ചെയ്യാൻ തുടങ്ങിയതാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അയോധ്യയിൽ സ്കൂൾ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പാചകത്തെക്കുറിച്ച് വാചാലയായത്. ദേശീയരാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയയായ വനിതാ നേതാവിന് പാചകം ചെയ്യാനാറിയാമോ എന്നായിരുന്നു വിദ്യാർഥികളിലൊരാളുടെ ചോദ്യം. ഇതിനു പ്രിയങ്കാ ഗാന്ധി നൽകിയ മറുപടി ഇങ്ങനെ- ഞാൻ നല്ലൊരു പാചകക്കാരിയാണ്. 15-ാം വയസ്സ് മുതൽ പാചകം ചെയ്യാൻ തുടങ്ങി. ഇറ്റാലിയൻ, തായ് വിഭവങ്ങൾ തയ്യാറാക്കാനാണ് ഏറെ ഇഷ്ടം. എപ്പോൾ വീട്ടിലെത്തിയാലും അടുക്കളയിൽ ചെലവഴിക്കുന്ന സമയം ഞാൻ ഏറെ ആസ്വദിക്കുന്നു. പാചകം ചെയ്യാൻ എനിക്ക് ഏറെ ഇഷ്ടമാണ്- പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഫൈസാബാദിലെ സൺബീം സ്കൂളിലെ വിദ്യാർഥികളാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായി കഴിഞ്ഞദിവസം സംവാദത്തിൽ പങ്കെടുത്തത്. ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം എന്താണെന്ന ചോദ്യത്തിന് നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാർ അവർക്ക് ആവശ്യമുള്ളതെല്ലാം നേടിയെടുക്കുന്നതാണ് തന്റെ സ്വപ്നമെന്നും നിങ്ങളുടെ മതത്തെ ചോദ്യംചെയ്യപ്പെടാത്ത ഇന്ത്യയെയാണ് എനിക്ക് കാണേണ്ടതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. Content Highlights:priyanka gandhi says she has been cooking since age of 15
from mathrubhumi.latestnews.rssfeed https://ift.tt/2uAVzSb
via
IFTTT
No comments:
Post a Comment