ഫെയ്‌സ്ബുക്കിനേയും ഗൂഗിളിനേയും പറ്റിച്ച് 800 കോടിയിലധികം തട്ടിയ വിരുതന്‍ പിടിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

ഫെയ്‌സ്ബുക്കിനേയും ഗൂഗിളിനേയും പറ്റിച്ച് 800 കോടിയിലധികം തട്ടിയ വിരുതന്‍ പിടിയില്‍

ലോകത്തെ രണ്ട് വൻകിട കോർപ്പറേറ്റ് കമ്പനികളാണ് ഫെയ്സ്ബുക്കും ഗൂഗിളും. അതിബുദ്ധിമാന്മാരായ ഒരു പറ്റം ആളുകളുടെ ശ്രമത്തിൽ വളർന്നുവന്ന രണ്ട് വ്യവസായ സ്ഥാപനങ്ങളാണിവ. അതുകൊണ്ടുമാത്രം മറ്റു കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇവരെ ഒരിക്കലും കബളിപ്പിക്കാൻ കഴിയില്ലെന്ന് കരുതിയെങ്കിൽ തെറ്റി. ഇവിടെ രണ്ട് കമ്പനികൾക്കും പറ്റിയ അബദ്ധം ആരെയും അതിശയിപ്പിക്കുന്നതാണ്. വ്യാജ ഇൻവോയ്സുകൾ വഴി ലിത്വാനിയക്കാരനായ ഒരാൾ ഇരു കമ്പനികളേയും കബളിപ്പിച്ച് തട്ടിയത് 12.2 കോടിയിലധികം ഡോളറാണ് (800 കോടിയിലധികം രൂപ). ഇവൽദാസ് റിമാസോസ്കസ് എന്ന ലിത്വാനിയക്കാരൻ ഗൂഗിളിൽ നിന്നും 2.3 കോടി ഡോളറും (159 കോടിയിലധികം രൂപ) ഫെയ്സ്ബുക്കിൽ നിന്ന് 9.9 കോടി ഡോളറും (678 കോടിയിലധികം രൂപ) ആണ്. ഇയാളിൽ നിന്നും ഒരിക്കലും വാങ്ങിയിട്ടില്ലാത്ത സാധനങ്ങളുടെ വിലയാണ് ഇരു കമ്പനികളും നൽകിയത്. ആ കഥ ഇങ്ങനെയാണ്. തായ് വാനീസ് ള്ള ഹാർഡ് വെയർ നിർമാതാവായ ക്വാന്റ കംപ്യൂട്ടർ എന്ന സ്ഥാപനത്തിന്റെ പരിലാണ് റിമാസോസ്കസ് ഇരു കമ്പനികളെയും കബളിപ്പിച്ചത്. ഇതേ പേരിൽ ഇയാൾ ലാത്വിയയിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തു. അതിന് ശേഷം ഈ കമ്പനിയിൽ നിന്നും സാധനങ്ങൾ വാങ്ങിയതായി കാണിച്ച് ഗൂഗിളിനും ഫെയ്സ്ബുക്കിനും വ്യാജ ഇൻവോയ്സുകൾ അയച്ചു. ഇരുകമ്പനികളുടേയും ഉന്നത ഉദ്യോഗസ്ഥർ ഒപ്പിടേണ്ട കോൺട്രാക്റ്റുകളുടേയും കത്തുകളുടെയും കൂട്ടത്തിലാണ് ഈ ഇൻവോയ്സുകളും കമ്പനികളിലെത്തിയത്. ഫെയ്സ്ബുക്കിന്റേയും ഗൂഗിളിന്റേയും ഉദ്യോഗസ്ഥരുടെ പേരിൽ സൃഷ്ടിച്ച വ്യാജ ഇമെയിലുകളും ഇൻവോയ്സുകൾക്കൊപ്പം ഉണ്ടായിരുന്നു. എന്തായാലും ഉദ്യോഗസ്ഥർ ഇൻവോയ്സുകൾ സ്വീകരിച്ച് പണം നൽകി. വലിയ തുകയായതിനാൽ ഗൂഗിളും ഫെയ്സ്ബുക്കും വയർ ട്രാൻസ്ഫർ വഴിയാണ് പണം അയച്ചത്. ഇരു കമ്പനികൾക്കും റിമാസോസ്കസിന്റെ കള്ളക്കളി തിരിച്ചറിയാൻ സാധിച്ചില്ലെന്നത് അതിശയകരമാണ്. രണ്ട് കമ്പനികളിൽ നിന്നും കൈക്കലാക്കിയ പണം ലാത്വിയ, ലിത്വാനിയ, സൈപ്രസ്, സ്ലോവാക്യ, ഹംഗറി എന്നീ അഞ്ച് രാജ്യങ്ങളിലായി റിമാസോസ്കസ് നിക്ഷേപിച്ചു. പിന്നീട് ഗൂഗിളാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ആദ്യം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ അക്കാര്യം അതികൃതരെ അറിയിച്ചു. റിമാസോസ്കസ് പിടിയിലായി. മോഷ്ടിച്ചതിൽ നിന്നും 5 കോടി ഡോളർ തിരികെ നൽകാമെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇതോടെ നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു. ജൂലായിൽ ഇയാളെ കോടതിയിൽ ഹാജരാക്കും. 7.2 കോടി ഡോളർ തിരികെ നൽകാനുള്ളതിനാൽ 30 വർഷം വരെ തടവ് ശിക്ഷ ഇയാൾക്ക് ലഭിക്കുമെന്നാണ് വിവരം. Content Highlights: Google, Facebook, Fraud, Fake invoices, quanta computers


from mathrubhumi.latestnews.rssfeed https://ift.tt/2CFGKlp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages