വര്‍ത്തമന്‍ കുടുംബത്തിന്റെ സ്വന്തം മിഗ് 21; അഭിനന്ദന്റെ അച്ഛനും പറത്തിയത് ഇതേ യുദ്ധവിമാനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

വര്‍ത്തമന്‍ കുടുംബത്തിന്റെ സ്വന്തം മിഗ് 21; അഭിനന്ദന്റെ അച്ഛനും പറത്തിയത് ഇതേ യുദ്ധവിമാനം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാനുള്ള പാകിസ്താന്റെ ശ്രമം തടയുന്നതിനിടെ മിഗ് 21 വിമാനം തകർന്ന് പാകിസ്താൻ പിടിയിലായ ഇന്ത്യൻ വൈമാനികൻ അവസാനം ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നു. യുദ്ധസമാനമായ സാഹചര്യത്തിൽ ശത്രുപാളയത്തിൽ തടവുകാരനായപ്പോഴും ആത്മസംയമനം കൈവിടാതെ നിലകൊണ്ട ധീരസൈനികന്റെ കുടുംബത്തെയോർത്തും അഭിമാനിക്കുകയാണ് ഇന്ത്യൻ ജനത. അഭിനന്ദന്റെ അച്ഛനും മുത്തച്ഛനും ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. അഭിനന്ദന്റെ അച്ഛൻ സിംഹക്കുട്ടിയും വ്യോമസേനയ്ക്കായി പറത്തിയത് മിഗ് 21 വിമാനമാണെന്നതാണ് മറ്റൊരു അപൂർവത. സിംഹക്കുട്ടി വർത്തമൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെ വ്യോമാതിർത്തി കടന്നെത്തിയ പാകിസ്താന്റെ എഫ്16 യുദ്ധവിമാനത്തെ തകർത്തത് അഭിനന്ദനനാണെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു. അഞ്ച് വർഷം മുൻപ് വിരമിച്ച അച്ഛൻ സിംഹക്കുട്ടി വർത്തമനും മിഗ് 21പറത്തിയിട്ടുണ്ടെന്ന് അഭിനന്ദന്റെ കുടുംബ സുഹൃത്താണ് വെളിപ്പെടുത്തിയത്. മിഗ് 21 വിമാനത്തെക്കാൾ സാങ്കേതികമായി മികച്ചതെന്ന് കരുതപ്പെടുന്ന എഫ്16 വിമാനത്തെ പിന്തുടർന്ന് വീഴ്ത്തുക എന്നത് ഏറെ വിദഗ്ദനായ ഒരു പൈലറ്റിന് മാത്രം കഴിയുന്ന കാര്യമാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദരുടെ പക്ഷം. 1969-72 കാലത്ത് നാഷണൽ ഡിഫൻസ് അക്കാദമിയിൽ തന്റെ സഹപ്രവർത്തകനായിരുന്ന സിംഹക്കുട്ടി വർത്തമനെകുറിച്ച് അഭിമാനത്തോടെ ഓർക്കുകയാണ് വിരമിച്ച വിങ് കമാന്റർ പ്രകാശ് നവാലെ. അന്ന് മൂന്ന് വയസ്സ് മാത്രമുണ്ടായിരുന്നു അഭിനന്ദന്റെ പ്രായം. താനും സിംഹക്കുട്ടിയും ഫൈറ്റർ പൈലറ്റുമാരായിരുന്നെന്നും നാവ്ലെ ഓർക്കുന്നു. കുറച്ചുകാലം പരിശീലകാരയും പ്രവർത്തിച്ചു. ഇരുവരും സൈനിക സ്കൂളുകളിലെ പൂർവവിദ്യാർത്ഥികളാണെന്ന പ്രത്യേകതയും ഉണ്ട്. താംബരത്ത് താമസിക്കുന്ന കാലത്ത് വർത്തമൻ കുടുംബത്തിന്റെ ആതിഥേയത്വം താനും കുടുംബവും ഏറെ സ്വീകരിച്ചിട്ടുണ്ടെന്നും നാവ്ലെ ഓർക്കുന്നു. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം നവി മുംബൈയിൽ വിശ്രമ ജീവിതം നയിക്കുകയാണ് പ്രകാശ് നവാലെ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് നവ്ലെ തന്റെ പഴയ സുഹൃത്തിനെയും രാജ്യത്തിന്റെ വികാരമായി മാറിയ സുഹൃത്തിന്റെ മകനെയും ഓർത്തെടുത്തത്. ഒഡീഷ മുഖ്യമന്ത്രി ജെ.ബി പട്നായിക്കിനെ ഗോലക്പൂരിൽ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷിച്ചതിന് രാജ്യം ശൗര്യചക്ര പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട് ഈ മുൻ വൈമാനികനെ. content highlights:MiG-21,Abhinandan Varthaman,F-16 fighter jet,Air Marshal (retd) Simhakutty Varthaman


from mathrubhumi.latestnews.rssfeed https://ift.tt/2NAm1DR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages