സുഖോയ്-30 വെടിവെച്ചിട്ടെന്ന് പാകിസ്താന്‍; ജാള്യത മറയ്ക്കാനുള്ള അവകാശവാദമെന്ന് ഇന്ത്യ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

സുഖോയ്-30 വെടിവെച്ചിട്ടെന്ന് പാകിസ്താന്‍; ജാള്യത മറയ്ക്കാനുള്ള അവകാശവാദമെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം വെടിവെച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം തെറ്റാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. പാകിസ്താൻ യുദ്ധ വിമാനം ഇന്ത്യ വെടിവെച്ച് വീഴ്ത്തിയതിന്റെ നാണക്കേട് മറയ്ക്കാനാണ് പാകിസ്താൻ നുണപ്രചാരണങ്ങൾ നടത്തുന്നതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താൻ യുദ്ധ വിമാനങ്ങളുടെ കടന്നുവരവിനെ നിരീക്ഷിക്കാനായി നിയോഗിച്ച ഇന്ത്യയുടെ സുഖോയ്-30 വിമാനം സുരക്ഷിതമായി ഇന്ത്യൻ വ്യോമസേന കേന്ദ്രത്തിൽ മടങ്ങിയെത്തിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ ആഴ്ച നടന്ന ആകാശ യുദ്ധത്തിനിടെ അതിർത്തിലംഘിച്ച പാക് എഫ്-16 യുദ്ധ വിമാനത്തെ വെടിവെച്ചിടുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകർന്നിരുന്നു. എന്നാൽ ഇന്ത്യയുടെ സുഖോയ് വിമാനത്തെയും വിഴ്ത്തിയെന്ന് പാകിസ്താൻ അവകാശവാദം ഉയർത്തുകയായിരുന്നു. പാകിസ്താൻ വിമാനങ്ങൾ അതിർത്തികടക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലായ ഉടൻ വ്യോമസേനയുടെ വിമാനങ്ങളെ ഇവയെ പ്രതിരോധിക്കാനായി അയക്കുകയായിരുന്നു. മിറാഷ് 2000, സുഖോയ് 30, മിഗ് 21 എന്നീ യുദ്ധ വിമാനങ്ങളെയാണ് ഇന്ത്യ ഉപയോഗിച്ചത്. ആകാശയുദ്ധത്തിനിടെ എഫ്-16 വിമാനമുപയോഗിച്ച് പാകിസ്താൻ അമ്രാം മിസൈലുകളും ഉപയോഗിച്ചു. കൃത്യമായതും വേഗതയാർന്നതുമായ സുഖോയ് വിമാനത്തിന്റെ ഉപയോഗത്തിലൂടെ പാകിസ്താന്റെ മിസൈൽ ആക്രണമത്തെ പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. അമ്രാം മിസൈലിന്റെ കഷ്ണം പിന്നീട് ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിന്ന് ലഭിച്ചു. മിസൈൽപ്രയോഗത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റിരുന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 28 ലെ വാർത്താ സമ്മേളനത്തിൽ അമ്രാം മിസൈലിന്റെ ഭാഗം വ്യോമസേനപ്രദർശിപ്പിച്ചിരുന്നു. മറ്റൊരു രാജ്യത്തിന് നേരെ ഉപയോഗിക്കരുതെന്നും സ്വയം പ്രതിരോധത്തിനും തീവ്രവാദ നിർമാർജനത്തിനും മാത്രമേ ഉപയോഗിക്കാവു എന്ന കർശന നിബന്ധനയോടെ പാകിസ്താന് അമേരിക്ക നൽകിയ യുദ്ധവിമാനമാണ് എഫ് 16. content highlights:India Rubbishes Pak Claim Of Shooting Down Sukhoi-30


from mathrubhumi.latestnews.rssfeed https://ift.tt/2EQgDda
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages