വനത്തിനുള്ളിലെ ആദ്യ ഹൈടെക് വിദ്യാലയം തുറന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

വനത്തിനുള്ളിലെ ആദ്യ ഹൈടെക് വിദ്യാലയം തുറന്നു

കരുളായി (മലപ്പുറം):കരുളായി വനത്തിനകത്തെ നെടുങ്കയം കോളനിയിൽ എഴുപതുലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഹൈടെക് ബദൽവിദ്യാലയം നാടിന് സമർപ്പിച്ചു. ഉത്സവ സമാനമായ അന്തരീക്ഷത്തിൽ പി.വി. അബ്ദുൽവഹാബ് എം.പി. സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.വി. അൻവർ എം.എൽ.എ. അധ്യക്ഷനായി. ആധുനിക സൗകര്യങ്ങളോടെ വനത്തിനകത്ത് പണികഴിപ്പിച്ച സംസ്ഥാനത്തെ ആദ്യ വിദ്യാലയമെന്ന ഖ്യാതി ഇതോടെ നെടുങ്കയം ബദൽ വിദ്യാലയത്തിനായി. തീവണ്ടിയുടെ ആകൃതിയിൽ പെയിന്റുചെയ്ത വിദ്യാലയത്തിൽ നാല് ക്ലാസ്മുറികളുണ്ട്. മുറികൾ ചിത്രങ്ങളാൽ മനോഹരമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാൻ മിനി പാർക്കും കംപ്യൂട്ടർ ലാബ്, മാത്സ് ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്. പി.വി. അബ്ദുൽവഹാബ് എം.പിയുടെ ആസ്തിവികസന ഫണ്ടിൽനിന്നാണ് സ്കൂൾ നിർമാണത്തിനാവശ്യമായ തുക അനുവദിച്ചത്. സ്കൂൾ വളപ്പുവരെ പുതിയ റോഡ് നിർമിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിനുചുറ്റും കമ്പിവേലിയും കെട്ടിയിട്ടുണ്ട്. ചടങ്ങിൽ അധ്യാപകൻ ടി.കെ. വിജയകുമാരനെ ആദരിച്ചു. മലപ്പുറം ജെ.എസ്.എസ്. ഡയറക്ടർ ഉമ്മർകോയ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാർ, വൈസ് പ്രസിഡന്റ് കെ. ഷെരീഫ, ജില്ലാപഞ്ചായത്തംഗം സറീന മുഹമ്മദാലി, കെ. മനോജ്, പി. സുനീർ, ഡി.എഫ്.ഒ കെ. സജികുമാർ, ലയ, ലിസ്സി ജോസ്, പി.ടി.എ. പ്രസിഡന്റ് എൻ. ശിവരാജൻ എന്നിവർ പ്രസംഗിച്ചു. Content Highlights:First high tech school inside forest has started functioning at Nedumkayam


from mathrubhumi.latestnews.rssfeed https://ift.tt/2EE4dUn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages