300 ബലിത്തറകള്‍, 500 പുരോഹിതര്‍; ആലുവമണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തിയത് ആയിരങ്ങള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 5, 2019

300 ബലിത്തറകള്‍, 500 പുരോഹിതര്‍; ആലുവമണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തിയത് ആയിരങ്ങള്‍

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ബലിതർപ്പണത്തിനായി ആലുവ മണപ്പുറത്ത് എത്തിയത് നിരവധി വിശ്വാസികൾ. പെരിയാറിന്റെ തീരത്ത് 300 ൽ അധികം ബലിത്തറകളാണ് സജ്ജമാക്കിയിരുന്നത്. 500ൽ അധികം പുരോഹിതർ ബലിതർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. പ്രളയത്തിന് ശേഷം ആലുവ മണപ്പുറത്ത് നടക്കുന്ന വലിയ പരിപാടികൂടിയാണ് ബലിതർപ്പണ ചടങ്ങുകൾ. അതിനാൽ വലിയ സുരക്ഷാ സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പെരിയാറിന്റെ പലഭാഗങ്ങളിലും പ്രളയത്തിന് ശേഷം വലിയ കുഴികളും ശക്തമായ നീരൊഴുക്കും അനുഭവപ്പെടുന്നുണ്ട്. ഇത് പരിഗണിച്ച് ഫയർഫോഴ്സിന്റെയും പോലീസിന്റെയും സുരക്ഷാ സജ്ജീകരണങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണം നടത്താനെത്തുന്നവർ നദിയിലേക്ക് അധികം ഇറങ്ങാതിരിക്കാൻ കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്.രാത്രി 12 മണിക്ക് ശേഷമാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. ഇതിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് ബലിതർപ്പണത്തിനായിഎത്തിയത്. Content Highlights:Aluva Periyar river Balitharpanam


from mathrubhumi.latestnews.rssfeed https://ift.tt/2TeORzP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages