ന്യൂഡൽഹി: ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് റദ്ദാക്കിയതായി വനിതാ ശിശുക്ഷേമമന്ത്രി മേനകാ ഗാന്ധി പറഞ്ഞു. നാട്ടിൽവന്ന് വിവാഹിതരായശേഷം ഒളിച്ചോടിയ ഭർത്താക്കന്മാർക്കെതിരേ ഇന്റഗ്രേറ്റഡ് നോഡൽ ഏജൻസി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നതായും തുടർന്നാണ് 45 പേരുടെ പാസ്പോർട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കിയതെന്നും അവർ പറഞ്ഞു. വനിതാശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയാണ് ഏജൻസിയുടെ ചെയർമാൻ. നാടുവിട്ട ഭർത്താക്കന്മാരുടെ ഭാര്യമാർക്ക് നീതി ലഭ്യമാക്കുന്നിനായി സർക്കാർ ബിൽ കൊണ്ടുവന്നിരുന്നെന്നും എന്നാൽ, രാജ്യസഭയിൽ അത് പാസായില്ലെന്നും മേനകാ ഗാന്ധി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2SNbzdu
via
IFTTT
No comments:
Post a Comment