ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നിരീക്ഷിക്കാൻ ചാരവിമാനം? ആരോപണം അമേരിക്ക നിഷേധിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നിരീക്ഷിക്കാൻ ചാരവിമാനം? ആരോപണം അമേരിക്ക നിഷേധിച്ചു

വാഷിങ്ടൺ: ഇന്ത്യയുടെ ഉപഗ്രഹവേധമിസൈൽ പരീക്ഷണം അമേരിക്ക ചാരവിമാനങ്ങൾ ഉപയോഗിച്ച് നിരീക്ഷിച്ചു എന്ന റിപ്പോർട്ടുകൾ തള്ളി അമേരിക്ക. എന്നാൽ ഇന്ത്യയുടെ ആദ്യ എ-സാറ്റ് മിസൈൽ പരീക്ഷണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യയിലുള്ള സൈനികത്താവളത്തിൽ നിന്നും ചാരവിമാനം അയച്ച് അമേരിക്ക ഇന്ത്യൻ എ-സാറ്റ് മിസൈൽ വിക്ഷേപണം നിരീക്ഷിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. സൈനിക വ്യോമ നീക്കങ്ങൾ നിരീക്ഷിക്കുന്ന എയർക്രാഫ്റ്റ് സ്പോട്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുമായി ശക്തമായ ബന്ധമാണുള്ളതെന്നും പരസ്പര സഹകരണവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുന്ന ശക്തമായ ബന്ധമാണ് ഇന്ത്യയുമായുള്ളതെന്നും അമേരിക്കൻ പ്രതിരോധ വകുപ്പ് വക്താവ് ലഫ്. കേണൽ ഡേവിഡ് ഡബ്ല്യൂ ഇസ്റ്റ്ബേൺ പറഞ്ഞു. പരമാധികാരം, സ്വതന്ത്രവും ന്യായവുമായ വ്യാപാരം, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കൽ, തർക്കങ്ങളിൽ സമാധാനപരമായ തീരുമാനങ്ങളെടുക്കൽ എന്നിവയിൽ ഇരു രാജ്യങ്ങളും പരസ്പര ധാരണയോടെയാണ് നിലനിൽക്കുന്നത് എന്നും ഡേവിഡ് ഡബ്ല്യൂ ഇസ്റ്റ്ബേൺ പറഞ്ഞു. ഇന്ത്യയുടെ എ-സാറ്റ് മിസൈൽ വിക്ഷേപണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് എയർഫോഴ്സ് സ്പേസ് കമാന്റ് കമാന്റർ ലഫ്. ജനറൽ ഡേവിഡ് ഡി തോംസൺ വ്യക്തമാക്കി. വിക്ഷേപണത്തോടനുബന്ധിച്ച് വ്യോമഗതാഗതം നിരോധിച്ചുകൊണ്ട് ഇന്ത്യ ഉത്തരവിറക്കിയതിൽ നിന്നാണ് അതേ കുറിച്ചുള്ള സൂചന ലഭിച്ചതെന്നും എയർഫോഴ്സ് മിസൈൽ മുന്നറിയിപ്പ് സംവിധാനങ്ങളിൽ നിന്നും ബക്ക്ലി വ്യോവസേന താവളത്തിൽ നിന്നുമുള്ള മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും തോംസൺ പറഞ്ഞു. മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷമാണ് അതേ കുറിച്ചുള്ള വിവങ്ങൾ ശേഖരിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യൻ മിസൈൽ വിക്ഷേപണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുംഅമേരിക്ക ഇന്ത്യയെ നിരീക്ഷിച്ചിട്ടില്ല എന്ന് പറയുന്നത് ആശ്ചര്യകരമാണ് എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. സുഹൃത്തുക്കളെയും മിത്രങ്ങളെയും എല്ലാവരും ഇന്ന് നിരീക്ഷിക്കുന്നുണ്ട്. ആ രീതിയിലാണ് ഇന്ന് ലോകം മുന്നോട്ട് പോവുന്നത് എന്നും ഹാർവാഡ്-സ്മിത്ത്സണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ബഹിരാകാശ ഗവേഷകനായ ജോന്നാഥൻ മക്ഡൊവൽ പറഞ്ഞു. Content Highlights:US Denies "Spying" On Indias ASAT Test, Mission sakthi, Upagrahavedha


from mathrubhumi.latestnews.rssfeed https://ift.tt/2FJ1Bp0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages