ന്യൂഡൽഹി: കർണാടകയിലെ ബി.ജെ.പി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയാവാൻ പാർട്ടി നേതൃത്വത്തിന് 1800 കോടി രൂപ നൽകിയെന്നത് കോൺഗ്രസ് നടത്തുന്ന വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി. കോൺഗ്രസാണ് ഈ ആരോപണങ്ങൾക്ക് പിന്നിൽ. ഇത് വ്യാജമാണെന്ന് വ്യക്തമായതാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ഉത്തരവാദിത്വപ്പെട്ടവർ ഈ വിഷയം കൃത്യമായി പരിശോധിച്ചിട്ടുണ്ട്. യെദ്യൂരപ്പയുടെ പ്രതികരണം ഉചിതവും കൃത്യവുമായിരുന്നു. തന്റെ ഒപ്പുംകൈപ്പടയും ഒത്തുനോക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. സാം പിത്രോദയുണ്ടാക്കിയ കുരുക്കിൽ നിന്ന് കോൺഗ്രസിന് പുറത്ത് കടക്കണമായിരുന്നു. രാഹുലിന്റെ രക്ഷക്കായി നുണകളുടെ കാരവൻ അവിടെ തയ്യാറായി. കോൺഗ്രസിന്റെ ഉപജീവനമാർഗം കളവ് പ്രചരിപ്പിക്കലാണ്. വിജയ്മല്യ, നീരവ് മോദി, റഫാൽ തുടങ്ങിയവിഷയങ്ങളിലൊക്കെ ഉണ്ടായ പ്രചാരണങ്ങൾ ഇതിന് തെളിവാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. content highlights: Their Bread and Butter Depends on Falsehood says Arun Jaitley
from mathrubhumi.latestnews.rssfeed https://ift.tt/2HCP9KM
via
IFTTT
No comments:
Post a Comment