പെരിയ ഇരട്ടക്കൊല: പിടിച്ചത് യഥാർഥ പ്രതികളെയല്ലെന്ന് ചീഫ് സെക്രട്ടറിക്കും ഡി.ജി.പി.ക്കും കത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

പെരിയ ഇരട്ടക്കൊല: പിടിച്ചത് യഥാർഥ പ്രതികളെയല്ലെന്ന് ചീഫ് സെക്രട്ടറിക്കും ഡി.ജി.പി.ക്കും കത്ത്

കാഞ്ഞങ്ങാട്: മക്കളെ കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും യഥാർഥ പ്രതികളെ തുറുങ്കിലടയ്ക്കാൻ സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെരിയയിലെ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ചീഫ്സെക്രട്ടറിക്കും ഡി.ജി.പി.ക്കും കത്തയച്ചു. കൃപേഷിന്റെ മാതാപിതാക്കൾ കൃഷ്ണൻ-ബാലാമണി, ശരത്ത്ലാലിന്റെ മാതാപിതാക്കൾ സത്യനാരായണൻ-ലത എന്നിവരാണ് കത്തെഴുതിയത്. രണ്ടുപേർക്കുമുള്ള കത്ത് സ്പീഡ്പോസ്റ്റിലാണ് അയച്ചത്. 'ഞങ്ങളുടെ മക്കളെ കൊന്നിട്ട് 12 ദിവസമായി. അറസ്റ്റിലായത് യഥാർഥ പ്രതികളാണെന്ന് വിശ്വാസമില്ല. അരുംകൊല അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഒട്ടും ഗൗരവമില്ലാതെയാണ് മുന്നോട്ടുപോകുന്നത്. ലോക്കൽ പോലീസിന്റെ ആദ്യ അന്വേഷണത്തിൽ സി.പി.എം. നേതാക്കൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. അപ്പോൾത്തന്നെ അന്വേഷണ സംഘത്തിലെ രണ്ടു ഡിവൈ.എസ്.പിമാരെ ഒഴിവാക്കി. തുടർന്ന് പീതാംബരൻ ഉൾപ്പെടെ ഏഴുപേരെ അറസ്റ്റുചെയ്തു. പല കാര്യത്തിലും പോലീസിന്റെ ഒത്താശയുണ്ട്. കൊലനടന്ന സ്ഥലത്തിന് തൊട്ടടുത്ത് ഒളിപ്പിച്ച വാഹനങ്ങൾ കണ്ടെത്താൻ അന്വേഷണസംഘത്തിന് ഒന്നരയാഴ്ച വേണ്ടിവന്നു. കസ്റ്റഡിയിലെടുത്ത വാഹനങ്ങളിൽ രണ്ടോമൂന്നോ എണ്ണം കല്യോട്ടെ ശാസ്താഗംഗാധരന്റേതാണ്. എന്നിട്ടും ഇയാളെ പിടിക്കാനോ ചോദ്യം ചെയ്യാനോ ലോക്കൽപോലീസോ പിന്നീടുവന്ന ക്രൈംബ്രാഞ്ച് സംഘമോ തയ്യാറായിട്ടില്ല. തങ്ങൾ ആദ്യംമുതലേ അന്വേഷണ ഉദ്യോഗസ്ഥരോട് ചില പേരുകൾ പറഞ്ഞിരുന്നു. ഈ മൊഴി സത്യമാണോ എന്ന് അന്വേഷിക്കാൻ പോലും പോലീസ് മെനക്കെടുന്നില്ല. ബെലിക്കളം സ്വദേശിക്ക് ഗൂഢാലോചനയിൽ കൃത്യമായ പങ്കുണ്ടെന്ന് ഞങ്ങൾക്ക് സംശയമുണ്ട്. അതിന് വ്യക്തമായ കാരണമുണ്ട്. കൊല്ലപ്പെട്ട തങ്ങളുടെ മക്കൾ ശരത്ത്ലാലും കൃപേഷും അംഗങ്ങളായ വാദ്യകലാ സംഘത്തിന്റെ ഓഫീസിന് തീയിട്ടപ്പോൾ കല്യോട്ട് വലിയ പ്രതിഷേധമുണ്ടായിരുന്നു. ഈ പ്രതിഷേധത്തിന്റെ ഭാഗമായി ഇവിടെ ഹർത്താൽ നടത്തിയപ്പോൾ ബെലിക്കളം സ്വദേശിയുടെ കടയടപ്പിച്ചിരുന്നു. ഈ പ്രതിഷേധസമരത്തിൽ കൃപേഷും ഉണ്ടായിരുന്നു. 'ഇപ്പോൾ കടയടപ്പിച്ചോ നിനക്ക് കാണിച്ചുതരാം' എന്ന ഭീഷണിയായിരുന്നു അന്ന് ഇയാൾ മുഴക്കിയത്. ഇക്കാര്യം മാറിമാറിവന്ന അന്വേഷണ ഉദ്യോഗസ്ഥരോട് പലതവണ പറഞ്ഞു. ഒരു കാര്യവും ഉണ്ടായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ ആരോ കെട്ടിയിടുന്നുണ്ട്. അതുകൊണ്ടുതന്നെ കേസിന്റെ സ്വതന്ത്രമായ അന്വേഷണത്തിന് സി.ബി.ഐ. വന്നേ തീരൂ' -കത്തിൽ വിശദീകരിച്ചു. Content Highlights:Kanjangaadu Double Murder victims parents demand CBI Investigation


from mathrubhumi.latestnews.rssfeed https://ift.tt/2ILrucn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages