കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽഅഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ സി.ആർ.പി.എഫ് ഓഫീസറാണ്. മൂന്ന് സൈനികരും രണ്ടു പോലീസുകാരുമാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഒരു സി.ആർ.പി.എഫ് കമാൻഡന്റ് ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീർ പോലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ ഇടിഞ്ഞുപൊളിഞ്ഞു വീണ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരുന്ന ഭീകരരാണ് വെടിവെപ്പ് നടത്തിയത്. സേന തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെ പ്രതിഷേധവുമായെത്തിയ യുവാക്കളും സുരക്ഷാ സേനയും ഏറ്റുമുട്ടി. പരിക്കേറ്റ ഒരു വസീം അഹമ്മദ് മിർ എന്ന യുവാവും മരിച്ചു. അതിനിടെ പാകിസ്താൻ അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. വൈകിട്ട് നാലേകാലോടെ രജൗരിയിലെ നൗഷേര സെക്ടറിൽ പാക് സൈന്യം വെടിവെപ്പ് നടത്തി. പിന്നാലെ ആറുമണിയോടെ മെന്ധാർ, ബാലകോട്, കൃഷ്ണഘട്ടി സെക്ടറിലും പാക് സൈന്യം വെടിവെപ്പ് നടത്തി. വിങ് കമാൻഡർ അഭിനന്ദനെ പാകിസ്താൻകൈമാറുന്നതിനിടെയാണ് ജമ്മു കശ്മീർ മേഖലയിൽ വീണ്ടും പാക് പ്രകോപനമുണ്ടാവുന്നത്. Content highlights:4 security personnel killed in kupwara encounter


from mathrubhumi.latestnews.rssfeed https://ift.tt/2TpSoKV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages