പുല്‍വാമ ഭീകരാക്രമണം; ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന വാദവുമായി പാകിസ്താന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

പുല്‍വാമ ഭീകരാക്രമണം; ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന വാദവുമായി പാകിസ്താന്‍

ഇസ്ലാമാബാദ്: 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന വാദവുമായി പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടില്ല. അവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പാകിസ്താന് ഉറപ്പില്ലെന്നും ഖുറേഷി പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് പാക് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതാണല്ലോ എന്ന് അഭിമുഖം നടത്തിയ മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ ഇത് സംബന്ധിച്ച് വൈരുദ്ധ്യമുള്ള റിപ്പോർട്ടുകൾ ഉണ്ട്. ജെയ്ഷെ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. അവർ പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടുണ്ടെന്നും ഖുറേഷി മറുപടി നൽകി. ജെയ്ഷെ നേതൃത്വവുമായി ആരാണ് ബന്ധപ്പെട്ടതെന്ന് ചോദിച്ചപ്പോൾ അവരെ അറിയുന്ന ആളുകളെന്നായിരുന്ന അദ്ദേഹത്തിന്റെ മറുപടി. ജെയ്ഷെ തലവനായ മസൂദ് അസ്ഹർ സുഖമില്ലാത്തതിനെ തുടർന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ലെന്ന് കഴിഞ്ഞ ദിവസം ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു. മസൂദ് അസ്ഹർ ഞങ്ങളുടെ മണ്ണിലുണ്ട്. കൃത്യമായ തെളിവുകൾ നൽകുകയാണെങ്കിൽ മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കാനും അന്വേഷിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. Content Highlights:Pakistan foreign minister hints that govt in touch with Jaish leadership


from mathrubhumi.latestnews.rssfeed https://ift.tt/2NDVZzy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages