ഡല്‍ഹിയില്‍ എഎപിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

ഡല്‍ഹിയില്‍ എഎപിയുമായി സഖ്യത്തിന് കോണ്‍ഗ്രസ്

ന്യൂഡൽഹി: സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് അവഗണിച്ച് എഎപിയുമായി ഡൽഹിയിൽ സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നീക്കം. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സഖ്യനീക്കത്തിന് തത്വത്തിൽ അനുമതി നൽകിയതായാണ് റിപ്പോർട്ട്. എഎപിക്കും കോൺഗ്രസിനുമിടയിൽ വോട്ടുകൾ വിഭജിക്കപ്പെട്ടാൽ ബിജെപി ഡൽഹിയിലെ ഏഴ് ലോക്സഭാ സീറ്റും നേടുമെന്നായിരുന്നു സർവെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. സീറ്റ് ധാരണയുടെ കാര്യത്തിൽ രണ്ട് ഫോർമുലയിലാണ് ചർച്ചപുരോഗമിക്കുന്നത്. എഎപി നാലിടത്തും കോൺഗ്രസിന് മൂന്നും എന്നതാണ് ഒരു ഫോർമുല. കോൺഗ്രസും എഎപിയും മൂന്നു വീതം സീറ്റുകളിൽ മത്സരിക്കുകയും ഒരിടത്ത് രണ്ട് പേർക്കും സ്വീകാര്യനായ ഒരാളെ സ്വതന്ത്രനായി മത്സരിപ്പിക്കുക എന്നതാണ് രണ്ടാമത്തെ ഫോർമുല. ഡൽഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിത്തും മൂന്നു വർക്കിങ് പ്രസിഡന്റുമാരും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണം എന്ന നിലപാടിൽ തന്നെയാണ് ഉള്ളത്. സഖ്യത്തിന് എഎപി വച്ചിരിക്കുന്ന മറ്റൊരു ഉപാധി പഞ്ചാബിലും ഹരിയാണയിലും ഗോവയിലും കോൺഗ്രസ് സീറ്റ് നൽകണമെന്നതാണ്. പ്രതിപക്ഷ കക്ഷി നേതാക്കളിൽ പലരും ഡൽഹിയിൽ എഎപിയും കോൺഗ്രസും സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. Content Highlights:Congress Starts Talks With AAP For Alliance in Delhi


from mathrubhumi.latestnews.rssfeed https://ift.tt/2tLr5wg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages