ലണ്ടൻ: സാമ്പത്തിക തട്ടിപ്പുകേസിൽ പിടിയിലായ നീരവ് മോദിയെ പാർപ്പിച്ചിരിക്കുന്നത് ദക്ഷിണ-പടിഞ്ഞാറൻ ലണ്ടനിലെ ക്രിമിനലുകൾ നിറഞ്ഞുകവിഞ്ഞ ജയിലിൽ. ഇംഗ്ലണ്ടിലെതന്നെ ഏറ്റവും തിരക്കേറിയ ജയിലുകളിലൊന്നാണ് മോദിയെ പാർപ്പിച്ചിട്ടുള്ള ഹെർ മെജസ്റ്റീസ് ജയിൽ. 48കാരനായ നീരവ് മോദിയെ ഹോളിയുടെ തലെരാത്രിയാണ് വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നത്. മാർച്ച് 29വരെ ജില്ലാ ജഡ്ജ് മേരി മലോൺ കസ്റ്റഡിയിൽ വിടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കുമ്പോൾ വെള്ള ഷെർട്ടും ട്രൗസറുമാണ് മോദി ധരിച്ചിരുന്നത്. അടുത്തയാഴ്ച ആദ്യത്തെ വാദംകേൾക്കുന്നതുവരെ പ്രത്യേക സെല്ലിലാകും പാർപ്പിക്കുക. തിരക്കുള്ള ജയിലായതിനാൽ മറ്റുകുറ്റവാളികളും സെല്ലിലുണ്ടാകും. കൈമാറ്റം പ്രതീക്ഷിച്ചുകഴിയുന്ന പാക് കുറ്റവാളി ജാബിർ മോട്ടി ഉൾപ്പടെയുള്ളവരാണ് നീരവിന്റെ സഹതടവുകാർ. അതീവ സുരക്ഷാ പ്രശ്നങ്ങളുള്ള ബി കാറ്റഗറി ജയിലാണിത്. യുകെയിലെ ചീഫ് പ്രിസൺ ഇൻസ്പെക്ടർ 2018 മാർച്ചിൽ നടത്തിയ പരിശോധന പ്രകാരം 1428 പുരുഷന്മാരാണ് ജയിലിൽ തടവുകാരായുള്ളത്. ഫോബ്സിന്റെ പട്ടികപ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ പ്രമുഖനാണ് നീരവ് മോദി. 175 കോടി ഡോളറാണ് ഫോബ്സ് കണക്കാക്കിയിരിക്കുന്ന ആസ്തി. അറസ്റ്റിലാകുമ്പോൾ വെസ്റ്റ്എൻഡിലെ സെന്റർ പോയന്റിലുള്ള ആഡംബര പാർപ്പിട സമുച്ചയത്തിലാണ് നീരവ് താമസിച്ചിരുന്നത്. മദ്യവ്യവസായി വിജയ്മല്യയുടെ കേസിന് സമാനമായിട്ടായിരിക്കും ബ്രിട്ടീഷ് കോടതി നീരവ് കേസും കൈകാര്യം ചെയ്യുക. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിൽ 2018 ജൂണിൽ നീരവിനും മറ്റുരണ്ടുപേർക്കുമെതിരെ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 13,500 കോടി രൂപയുടെ പിഎൻബി തട്ടിപ്പുകേസിൽ നീരവും അമ്മാവൻ മെഹുൽ ചോക്സിയുമാണ് മുഖ്യപ്രതികൾ. തട്ടിപ്പുവിവരം പുറത്തറിയുന്നതിനുമുമ്പെ ഇരുവരും രാജ്യം വിട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2Hz8H2o
via
IFTTT
No comments:
Post a Comment