പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടതായയുവതിയുടെ പരാതിയിൽ സിപിഎമ്മിനെതിരെ വി.ടി ബൽറാം എംഎൽഎ. പി.കെ ശശിക്കെതിരായപരാതി പാർട്ടിക്ക് നൽകിയ സ്ത്രീയെ നിശബ്ദയാക്കിയത് പോലെ വേറൊരു പെൺകുട്ടിയെക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുള്ളതിനാൽ പി.കെ ശ്രീമതിയും എ.കെ ബാലനും ഉടൻ ചെർപ്പുളശ്ശേരിയിൽ എത്തേണ്ടതാണെന്ന് ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെർപ്പുളശ്ശേരിയിൽ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കൾ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ച വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ട്. Content Highlights: V T Balram, CPM, cherppulassery
from mathrubhumi.latestnews.rssfeed https://ift.tt/2TYZfv1
via
IFTTT
No comments:
Post a Comment