ലണ്ടൻ: എയ്ഡ്സ് രോഗാണുവായ എച്ച്ഐവിയിൽ നിന്ന് മുക്തിനേടി ലണ്ടൻ സ്വദേശി. എച്ച്ഐവി പോസിറ്റീവായിരിക്കെ രോഗാണുബാധയിൽ നിന്ന് കരകയറുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഈ ലണ്ടൻ സ്വദേശി. എച്ച്ഐവിയോട് പ്രതിരോധ ശേഷിയുള്ള ആളുടെ മജ്ജ മാറ്റിവെച്ചാണ് വൈറസ് ബാധ പൂർണ്ണമായും ഭേദമായതെന്ന് വാർത്താഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഗുണപരമായ ജനിതക വ്യതിയാനം (മ്യൂട്ടേഷൻ) വഴി ചില മനുഷ്യർക്ക് എച്ച്ഐവി പ്രതിരോധ ശേഷി ലഭിക്കാറുണ്ട്. അത്തരമൊരു വ്യക്തിയുടെ മജ്ജയിലെ വിത്തുകോശങ്ങൾ (stem cells), എച്ച്ഐവി പോസിറ്റീവായ വ്യക്തി മൂന്നുവർഷം സ്വീകരിച്ചപ്പോഴാണ് അയാൾ വൈറസ്മുക്തി നേടിയതെന്ന് റിപ്പോർട്ട് പറയുന്നു. അതിനൊപ്പം, വൈറസ് പ്രതിരോധ മരുന്നുകളും ഉപയോഗിച്ചപ്പോൾ എച്ചഐവി വൈറസിന്റെ സാന്നിധ്യം രോഗിയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി. നിലവിൽ തിട്ടപ്പെടുത്താൻ കഴിയുന്ന ഒരു വൈറസിനെയും രോഗിയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, ചികിത്സയ്ക്ക് നേതൃത്വം നൽകിയ സംഘത്തിലെ ഡോ. രവീന്ദ്ര ഗുപ്ത പറയുന്നു. എച്ച്ഐവിയെ നേരിടാൻ അധികം വൈകാതെ ശാസ്ത്രജ്ഞർക്ക് കഴിയും എന്നതിനുള്ള തെളിവാണ് ഈ കേസ്. എന്നാൽ, ഐച്ചഐവിയെ ഭേദമാക്കാനുള്ള മരുന്നു കണ്ടെത്തി എന്ന് ഇതിനർഥമില്ലെന്ന ഡോക്ടർമാർ പറഞ്ഞു. 2007-ൽ ജർമ്മനിയിൽ അമേരിക്കക്കാരനായ തിമോത്തി ബ്രൗണാണ് സമാനരീതിയിൽ എച്ചഐവി രോഗവിമുക്തി ഇതിനുമുമ്പ് നേടിയത്. തിമോത്തി നിലവിൽ അമേരിക്കയിലാണ് താമസം. റെക്കോഡുകൾ പ്രകാരം ഇദ്ദേഹം എച്ച്ഐവി മുക്തനാണ്. Content Highlights:London HIV Patient Becomes Worlds Second to Be Cured Of AIDS Virus
from mathrubhumi.latestnews.rssfeed https://ift.tt/2Ujgqo1
via
IFTTT
No comments:
Post a Comment