ഓസ്ട്രേലിയൻ തീരത്ത് ഭീമാകാരന്‍ സണ്‍ഫിഷ്‌ കരയ്ക്കടിഞ്ഞു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 21, 2019

ഓസ്ട്രേലിയൻ തീരത്ത് ഭീമാകാരന്‍ സണ്‍ഫിഷ്‌ കരയ്ക്കടിഞ്ഞു

സിഡ്നി:ഓസ്ട്രേലിയയിലെ കൂറോംഗ് നാഷണൽ പാർക്ക് തീരത്ത് വന്നടിഞ്ഞ മത്സ്യത്തെ കണ്ട് ആദ്യം സ്റ്റീവ് ജോൺസും ഹണ്ടർ ചർച്ചും കരുതിയത് കാലങ്ങൾക്ക് മുമ്പത്തെ ഏതോ കപ്പൽച്ചേതത്തിന്റെ അവശിഷ്ടമെന്നാണ്. അടുത്തെത്തി മീനാണെന്ന് തിരിച്ചറിഞ്ഞ ഇരുവരും അതിന്റെ വലിപ്പം കണ്ട് അമ്പരന്നു. ഒരു കാറിന്റെ വലിപ്പമുണ്ടായിരുന്നു ആ മത്സ്യത്തിന്. ഏറെ വലിപ്പമേറിയതും വിചിത്രവുമായ മീൻ സൺഫിഷ് ഇനത്തിൽ പെട്ടതാണ്. ഇത്തരത്തിലുള്ള മത്സ്യത്തെ സ്റ്റീവും ഹണ്ടറും ഇതിനു മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. കോക്കിൾ ഫിഷിങ് ക്രൂവിന്റെ സൂപ്പർവൈസറാണ് സ്റ്റീവ്, ഹണ്ടർ ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനും. സ്രാവുകളും സീലുകളും ഉൾപ്പെടെ നിരവധി സമുദ്രജീവികളെ കണ്ടിട്ടുണ്ടെങ്കിലും വലിപ്പമേറിയ സൺ മത്സ്യത്തെ ഇരുവരും കണ്ടിട്ടുണ്ടായിരുന്നില്ല. ഭാരം കൂടിയതു കൊണ്ട് മത്സ്യത്തെ നീക്കാൻ പ്രയാസം നേരിട്ടു. മത്സ്യത്തിന്റെ പുറംതൊലി കണ്ടാമൃഗത്തിന്റെ തോല് പോലെ കട്ടിയേറിയതാണെന്ന് ഇവർ പറഞ്ഞു. സൺ മത്സ്യത്തിന് മോല മോലയെന്നും പേരുണ്ട്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ എല്ലുള്ള മീനാണിത്. 2017 ലാണ് ഇതിനെ കണ്ടെത്തിയത്. ജെല്ലിമത്സ്യങ്ങളാണ് ഇവയുടെ പ്രധാനഭക്ഷണം. പൂർണവളർച്ചയെത്തിയ മീനിന് രണ്ട് മീറ്ററിലധികം നീളമുണ്ടാകും. തലയുടെ ആകൃതി കൊണ്ടും വാലിലെ അടയാളങ്ങൾ കൊണ്ടുമാണ് സൺമത്സ്യത്തെ തിരിച്ചറിയുന്നത്. വെയിൽ കായുന്ന ശീലമുള്ളതു കൊണ്ട് മിക്കവാറും ജലോപരിതലത്തിലാണ് സൺഫിഷുകൾ കാണപ്പെടുക. ഇക്കാരണത്താൽ മത്സ്യബന്ധത്തിന് പോകുന്ന ബോട്ടുകളുമായി കൂട്ടിമുട്ടാൻ ഇടയാക്കും. വലിപ്പമേറിയ സൺ മത്സ്യങ്ങളുമായുള്ള കൂട്ടിമുട്ടൽ ബോട്ടുകളെ അപകടത്തിലാക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. കരയിലെത്തി വശം ചരിഞ്ഞ് കിടന്ന് വെയിൽ കായാറുള്ള സൺമീനുകൾ ശരീരം ചൂടായ ശേഷം വെള്ളത്തിലേക്ക് മടങ്ങുകയും ചെയ്യും. വളരെ ദൂരത്തേക്ക് കുതിച്ച് ഊളിയിടുന്ന ഇവയ്ക്ക് നൂറ് മീറ്ററിലധികം ദൂരം ഒരു തവണ കുതിക്കാനാവും. ഇതിന്റെ ചിറകുകളും വാലും ഇതിന് സഹായകമാണ്. ഇപ്പോൾ പാർക്കിന്റെ തീരത്തടിഞ്ഞ സൺമത്സ്യത്തിന്റെ മരണകാരണം എന്താണെന്ന അന്വേഷണത്തിലാണ് അധികൃതർ. സൺഫിഷിനെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണാം Content HIghlights: Giant sunfish washes up on Australian beach


from mathrubhumi.latestnews.rssfeed https://ift.tt/2OhNE58
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages