കുട്ടികളുടെ ഗെയിം ആസക്തി കുറയ്ക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി വീഡിയോ ഗെയിമുകളിൽ പ്രായപരിധി കുറഞ്ഞവർക്ക് പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് ചൈനീസ് ഗെയിം ഡെവലപ്പർ ടെൻസെന്റ്. 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഗെയിം ഉപയോഗിക്കണമെങ്കിൽ മാതാപിതാക്കളുടെ അനുമതി ആവശ്യപ്പെടുന്ന സ്ക്രീൻ ലോക്ക് സംവിധാനം ചില ഗെയിമുകളിൽ അവതരിപ്പിച്ചതായി ടെൻസെന്റ് പറഞ്ഞു. സൂപ്പർ ഹിറ്റ് ഗെയിമുകളായ പബ്ജിയുടേയും, ഓണർ ഓഫ് കിങ്സിന്റേയും ചൈനീസ് പതിപ്പുകളിലാണ് ഈ നിയന്ത്രണം ആദ്യം കൊണ്ടുവരിക. ഓൺലൈൻ വഴി കളിക്കുന്ന ഗെയിമുകൾക്ക് മേൽ ചൈനീസ് സർക്കാർ കഴിഞ്ഞ വർഷം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. പുതിയ റിലീസുകൾ നിയന്ത്രിക്കുകയും, പ്രായപരിധിയിൽ കുറഞ്ഞ കളിക്കാരെ നിയന്ത്രിക്കാൻ പുതിയ നിയമങ്ങൾ കൊണ്ടുവരികയും ചെയ്തു. കുട്ടികളുടെ കാഴ്ച ശക്തിയിലുണ്ടാവുന്ന പ്രശ്നങ്ങൾ വർധിക്കുന്നതും ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് കാരണമാണ്. യുവാക്കളുടെ ഗെയിമിങ് സമയം നിയന്ത്രിക്കുന്നതിന് വേണ്ടി ഓണർ ഓഫ് കിങ്സ് എന്ന ഗെയിമിൽ റിയൽ നെയിം ഐഡന്റിഫിക്കേഷൻ സംവിധാനം ടെൻസെന്റ് അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഗെയിം വിപണിയാണ് ചൈന. ചൈനീസ് കമ്പനിയായ ടെൻസെന്റ് ആണ് ഏറ്റവും വലിയ ഗെയിം കമ്പനി. Content Highlights:PUBG Mobile Age Limit Imposed By tencent
from mathrubhumi.latestnews.rssfeed https://ift.tt/2Tcjnui
via
IFTTT
No comments:
Post a Comment