പഴനിയിൽ മുടി വില്പനയിൽ കിട്ടിയത് മൂന്നുകോടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

പഴനിയിൽ മുടി വില്പനയിൽ കിട്ടിയത് മൂന്നുകോടി

പഴനി:ഭക്തർ വഴിപാടായി നൽകുന്ന മുടി വിറ്റ് പഴനി ക്ഷേത്രത്തിന് കഴിഞ്ഞ വർഷം ലഭിച്ചത് മൂന്നുകോടി രൂപ. ഭക്തർ വഴിപാടെന്ന നിലയിലും തല മുണ്ഡനംചെയ്യാറുണ്ട്. മുടി തരംതിരിച്ച് ഓൺലൈൻവഴിയാണ് വില്പന. നീളക്കൂടുതലുള്ളതിനാൽ സ്ത്രീകളുടെ മുടിക്ക് കൂടുതൽ വില ലഭിക്കും. ഒരു സ്ത്രീയുടെ 31 ഇഞ്ച് നീളമുള്ള മുടിക്ക് കഴിഞ്ഞവർഷം 25,000 രൂപ കിട്ടിയതായി ദേവസ്വം അധികൃതർ പറഞ്ഞു. ദക്ഷിണേന്ത്യയിൽ തിരുപ്പതി കഴിഞ്ഞാൽ പഴനിയിലാണ് കൂടുതൽ തലമുണ്ഡനം നടക്കുന്നത്. ശരവണപൊയ്ക, ഷൺമുഖനദി, മല അടിവാരം, ബാലാജി ജങ്ഷൻ, പഴനി ദേവസ്വം ബോർഡ് ഓഫീസിന് സമീപം, വിഞ്ച് സ്റ്റേഷൻ, ദണ്ഡപാണിനിലയം കോട്ടേജ്, പാതവിനായകർ ക്ഷേത്രം തുടങ്ങിയ ഭാഗങ്ങളിലാണ് മുണ്ഡനകേന്ദ്രങ്ങളുള്ളത്. ദേവസ്വം ബോർഡ് നിയോഗിച്ച 330പേർ ഇവിടങ്ങളിൽ രണ്ടു ഷിഫ്റ്റുകളായി ജോലിചെയ്യുന്നുണ്ട്. മുടി മുണ്ഡനംചെയ്യാൻ ഒരാൾക്ക് 30 രൂപയാണ് നിരക്ക്. ഇങ്ങിനെ ലഭിക്കുന്ന മുടി കുറച്ചുവർഷങ്ങളായി ദേവസ്വം ബോർഡുതന്നെ ഓൺലൈനിലൂടെ വിൽക്കുകയാണ്. വെളുത്ത, കറുത്ത മുടികളെ വേർതിരിച്ചശേഷമാണ് വില്പന. ക്രമക്കേടുകൾ നടക്കാതിരിക്കാൻ വീഡിയോ റെക്കോർഡിങും നടത്തുന്നുണ്ട്. വിദേശത്തേക്ക് കയറ്റുമതിചെയ്യുന്ന മുടിക്ക് കൂടുതൽ വില ലഭിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. മുടി മുണ്ഡനംചെയ്യാനെത്തുന്ന സ്ത്രീക്കും അവർ നിർദേശിക്കുന്ന രണ്ടുപേർക്കും ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ പ്രത്യേകദർശനം അനുവദിക്കുന്നുമുണ്ട്. കഴിഞ്ഞ തൈപ്പൂയ്യോത്സവനാളിൽ 80000 പേരാണ് മുണ്ഡനത്തിനായെത്തിയതെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. hair sale in palani


from mathrubhumi.latestnews.rssfeed https://ift.tt/2H6IUxL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages