മയക്കുമരുന്നിന് തടയിടാൻ ഹൈക്കോടതി ഇടപെടുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 22, 2019

മയക്കുമരുന്നിന് തടയിടാൻ ഹൈക്കോടതി ഇടപെടുന്നു

കൊച്ചി: മയക്കുമരുന്നുപയോഗം യുവതലമുറയെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് സ്വമേധയാ ഹർജിയാക്കി ഹൈക്കോടതി. ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സംസ്ഥാന പോലീസ് മേധാവി, എക്സൈസ് കമ്മിഷണർ, ഹെൽത്ത് സർവീസസ് ഡയറക്ടർ, ഡ്രഗ്സ് കൺട്രോളർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവരെ എതിർകക്ഷിയായി ചേർക്കാനാണ് നിർദേശം. ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോന്റേതാണ് നടപടി. കത്ത് പൊതുതാത്പര്യ ഹർജിയാക്കി മാർച്ച് 25-ന് ഉചിതമായ ബെഞ്ചിൽ ലിസ്റ്റുചെയ്യാൻ രജിസ്ട്രിയോട് ആവശ്യപ്പെട്ടുകൊണ്ടാണിത്. കോട്ടയം ജില്ലാ മുൻ പോലീസ് മേധാവി എൻ. രാമചന്ദ്രൻ അയച്ച കത്തിനൊപ്പം വിവിധ പത്രങ്ങളുടെ മുഖപ്രസംഗവും വാർത്തകളും ഹർജിയിൽ ചേർത്തിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രശ്നപരിഹാരത്തിനുള്ള മാധ്യമങ്ങളുടെ ശ്രമം അഭിനന്ദനീയമാണ്. മയക്കുമരുന്നുപയോഗം കണ്ടെത്താനുള്ള ആബൺ കിറ്റ് പോലീസിനും എക്സൈസിനും ലഭ്യമാക്കാൻ നിർദേശിക്കാൻ കോടതി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കോടതി നിർദേശങ്ങൾ * ഉമിനീർ, മൂത്രം, വിയർപ്പ്, മുടി, വിരലടയാളം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്നുപയോഗം കണ്ടെത്താം. ഇതിന് ഉപയോഗിക്കാൻ എളുപ്പമുള്ള, ചെലവുകുറഞ്ഞ മാർഗം സ്വീകരിക്കാം. * പരിശോധനയ്ക്കുള്ള ഉപകരണങ്ങൾ പോലീസിനും എക്സൈസിനും ലഭ്യമാക്കണം. * മയക്കുമരുന്ന് കടത്തും ഉപയോഗവും തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടും വിനിയോഗവും പരിശോധിക്കണം. * നിലവിലെ സംവിധാനം കോടതിയുടെ മേൽനോട്ടത്തിൽ പൂർണമായി അഴിച്ചുപണിയേണ്ടിവരും. Content Highlights:high court intervenes to block drug usage


from mathrubhumi.latestnews.rssfeed https://ift.tt/2CybLYv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages