സിപിഐ സ്ഥാനാര്‍ഥികളായി; തിരുവനന്തപുരത്ത് സി.ദിവാകരന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 4, 2019

സിപിഐ സ്ഥാനാര്‍ഥികളായി; തിരുവനന്തപുരത്ത് സി.ദിവാകരന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായി. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിലാണ് തീരുമാനം. സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ സ്ഥാനാർഥി നിർണ്ണയത്തിൽ ഏറെ വിവാദം സൃഷ്ടിച്ച തിരുവനന്തപുരത്ത് മുൻ മന്ത്രി സി.ദിവാകരനെയാണ് സിപിഐ ഇത്തവണ രംഗത്തിറക്കുന്നത്. സിറ്റിങ് സീറ്റായ തൃശൂരിൽ നിലവിലെ എംപി സി.എൻ.ജയദേവന് ഇത്തവണ സീറ്റില്ല. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസാണ് ഇവിടെ മത്സരിക്കുക. വയനാട് പി.പി.സുനീറും മാവേലിക്കരയിൽഅടൂർ എംഎൽഎ ചിറ്റയം ഗോപകുമാറും സ്ഥാനാർഥികളാകും. എൽഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. ഇത് കഴിഞ്ഞതിന് ശേഷമായിരിക്കും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. Content Highlights:Loksabha election 2019 cpi candidates


from mathrubhumi.latestnews.rssfeed https://ift.tt/2GYAUzx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages